Connect with us

Hi, what are you looking for?

Film News

‘എന്താണ്ടാ കലിപ്പാണാ, ഇടപെടണാ’; വിഷ്ണുവും ബിബിനും ഒന്നിക്കുന്ന വെടിക്കെട്ടിന്റെ ട്രെയിലർ കാണാം

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട് . ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഫഹദ് ഫാസിൽ, ആസിഫ് അലി, അനൂപ് മേനോൻ എന്നീ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് വെടിക്കെട്ടിന്റഎ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.


വെടിക്കെട്ട് ആക്ഷനും കോമഡിക്കും പ്രധാന്യം നൽകിയിട്ടുള്ള ഫാമിലി എന്റർടെയ്‌നറായിരിക്കും എന്നാണ് ട്രെയിലറിൽ നിന്ന് മനസിലാവുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും അവതരിപ്പിക്കുന്നത്. പുതുമുഖ താരമായ ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക


വെടിക്കെട്ട് അടുത്ത മാസം തിയറ്ററുകളിൽ എത്തും. പെൻ ആൻഡ് പേപ്പറിന്റെയും ബാദുഷാ സിനിമാസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം ജോൺകുട്ടിയാണ് . കലാ സംവിധാനം സജീഷ് താമരശ്ശേരി.

 

You May Also Like