Film News

മാളികപ്പുറം സിനിമ കണ്ടു തന്റെ കണ്ണ് നിറഞ്ഞു ജയറാം 

പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രം ആണ് മാളികപ്പുറം. ഇപ്പോൾ ചിത്രം കണ്ടു തന്റെ കണ്ണ് നിറഞ്ഞു എന്ന് നടൻ ജയറാം പറയുന്നു. മമ്മൂട്ടി മലയാളത്തിൽ പറഞ്ഞ ആമുഖം ഇനിയും താൻ തമിഴിൽ പറയാമെന്നും താരം വാഗ്ദാനം നൽകി. തന്റെ കുടുംബത്തിനൊപ്പം ജയറാം ചെന്നിയിൽ വെച്ചാണ് സിനിമ കണ്ടത്. അദ്ദേഹം തീയറ്ററിൽ നിന്നും ഇറങ്ങി ഉടൻ വിളിച്ചത് ആന്റോ ജോസെഫിനെയാണ്.

താൻ സിനിമ കാണുമ്പൊൾ ഇടക്കെല്ലാം തന്റെ കണ്ണുകൾ നിറഞ്ഞിരുന്നു എന്നും ജയറാം പറഞ്ഞു, ഞാൻ തികഞ്ഞ ഒരു അയ്യപ്പ ഭക്തൻ ആണ്, അന്റോയോട് ജയറാം ഇങ്ങനെ പറയുമ്പോളും അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. സിനിമ കണ്ടപ്പോൾ ഉണ്ടായ കണ്ണീരിന്റെ സാന്നിദ്യത്തിൽ തനിക്കു ശംബ്ദം പോലും വന്നിരുന്നില്ല എന്നും ജയറാം പറയുന്നു. കൂടാതെ മമ്മൂട്ടി പറയുന്ന മലയാളം വാക്കുകൾ താൻ ഇനിയും തമിഴിൽ പറഞ്ഞുകൊള്ളാമെന്നും ജയറാം വാഗ്ദാനം നൽകി.

തികഞ്ഞ അയ്യപ്പ ഭക്തനായ ജയറാം മുടങ്ങാതെ ശബരി മലദർശനം നടത്താറുള്ള ആളാണ്. മാളികപ്പുറം തന്റെ കണ്ണ് നനയിക്കുകയും, മനസ് തണുപ്പിക്കുകയും ചെയ്യ്തു എന്നാണ് ജയറാം പറയുന്നത്, മാളികപ്പുറം എന്ന ചിത്രം സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ട്ടിച്ച ഒരു സിനിമ തന്നെയാണ്, ചിത്രത്തിൽ സൈജു കുറിപ്പ്, രമേശ് പിഷാരടി, ദേവനന്ദന, ശ്രീപദ് യാന്‍, തുടങ്ങിയവർ ആണ് അഭിനയിച്ചിരിക്കുന്നത്, ഉണ്ണി മുകുന്ദൻ ആണ് പ്രധാന്യം അർഹിക്കുന്ന വേഷത്തിൽ എത്തുന്നത്. ആന്റോ ജോസഫ്, വേണു കുന്നംപള്ളി എന്നിവർ  നിർമിച്ച ഈ ചിത്രം വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം ചെയ്യ്തിരിക്കുന്നത്

 

Trending

To Top