വര്‍ക്കിച്ചാ… യെവന്‍ പുലിയാണ് കേട്ടാ..! ടൈഗര്‍ ദിനത്തില്‍ പുത്തന്‍ ലുക്കില്‍ മമ്മൂക്ക!

പുറത്തിറങ്ങിയാല്‍ പോലും വൈറലാകുന്ന മനുഷ്യന്‍ എന്നാണ് മമ്മൂക്കയെ കുറിച്ച് മുന്‍പൊരിക്കല്‍ ഒരു ആരാധകന്‍ കുറിച്ചത്. അദ്ദേഹം ഒരു പുത്തന്‍ വസ്ത്രം അണിഞ്ഞ് ഒന്ന് ചുമ്മാതങ്ങ് നിന്നാല്‍ തന്നെ മാസ്സാണ്..! ഇപ്പോഴിതാ ഫേസ്ബുക്കില്‍ പുതിയ ഫോട്ടോ…

പുറത്തിറങ്ങിയാല്‍ പോലും വൈറലാകുന്ന മനുഷ്യന്‍ എന്നാണ് മമ്മൂക്കയെ കുറിച്ച് മുന്‍പൊരിക്കല്‍ ഒരു ആരാധകന്‍ കുറിച്ചത്. അദ്ദേഹം ഒരു പുത്തന്‍ വസ്ത്രം അണിഞ്ഞ് ഒന്ന് ചുമ്മാതങ്ങ് നിന്നാല്‍ തന്നെ മാസ്സാണ്..! ഇപ്പോഴിതാ ഫേസ്ബുക്കില്‍ പുതിയ ഫോട്ടോ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി. ആരാധകര്‍ക്ക് ഇനി ആഘോഷിക്കാന്‍ എന്ത് വേണം.. ഇക്കയുടെ പുതിയ ലുക്കും വൈറലാവുകയാണ്.

ഹാപ്പി ടൈഗര്‍ ഡേ എന്ന് കുറിച്ചാണ് മമ്മൂട്ടി പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ലൈന്‍ ഡിസൈനുള്ള ഷര്‍ട്ടില്‍ വെള്ള പാന്റും ധരിച്ച് കൂള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്. നിങ്ങള്‍ പുലിയാണ്… നിങ്ങള്‍ പുലി അല്ല സിംഹമാണ്… വര്‍ക്കിച്ചാ യെവന്‍ പുലിയല്ല കേട്ടാ സിംഹമാണ്.. ടൈഗര്‍ഡേ ഒന്നും ഒരു സാധാരണക്കാരനും അറിയുകയുമില്ല ഓര്‍ത്തിരിക്കുകയുമില്ല, ഇതൊക്കെ സാധാരണക്കാരെ ഓര്‍മ്മിപ്പിക്കുവാനും

മനസിലാക്കിക്കാനും നിങ്ങളെ പോലുള്ള സിലിബ്രിറ്റികളെ കൊണ്ട് കഴിയും, അത് നിങ്ങള്‍ ഭംഗിയായി ചെയ്തു ആശംസകള്‍ എന്നെല്ലാമാണ് ആരാധകര്‍ മമ്മൂക്കയുടെ ഏറ്റവും പുതിയ ഫോട്ടോയ്ക്ക് പങ്കുവെയ്ക്കുന്ന കമന്റുകള്‍… മമ്മൂക്കയ്ക്ക് പ്രായം പിറകോട്ട് തന്നെ എന്ന് ആരാധകര്‍ പലപ്പോഴും അതിശയത്തോടെ പറയുന്ന കാര്യം ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.

സിബിഐ ഫൈവ്.. പുഴു എന്നീ സിനിമകള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒരുമിച്ച് എത്തുന്ന ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ത്രില്ലര്‍ ചിത്രം എന്നിവയാണ് മമ്മൂക്കയുടേതായി ഇനി വരാനിരിക്കുന്ന സിനിമകള്‍.

മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്കിന്റെ ചിത്രീകരണം ഇതിനോടകം തന്നെ ദുബായില്‍ പാക്ക്അപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.