Film News

മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം ഒടിടിയിലെത്തി!

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ ഇക്കഴിഞ്ഞ ജനുവരി 19ന് പ്രദർശനത്തിനെത്തിയ സിനിമയാണ് . മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സിലാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.

സിനിമയുടെ ഹിന്ദി തെലുഗ് ഡബ്ബ് വേർഷനും ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച അഭിപ്രായം നേടി ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്‌ലി, രാജേഷ് ശർമ എന്നിവരായിരുന്നു മറ്റ് താരങ്ങൾ.

നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ്.മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ സിനിമയായ നൻപകൽ നേരത്ത് മയക്കം തിയറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. തേനി ഈശ്വറാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്.തമിഴ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്.

Trending

To Top