Film News

മംമ്ത, പ്രിയവാര്യര്‍, സൗബിന്‍, ഷൈന്‍ ചിത്രം ‘ലൈവ്’- ടീസര്‍ പുറത്തുവിട്ടു

മംമ്ത മോഹന്‍ദാസ്, പ്രിയവാര്യര്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലൈവ്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം മെയ് 12 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. നവ്യ നായരുടെ ഒരുത്തീ സിനിമയ്ക്ക് ശേഷം വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലൈവിനുണ്ട്. സോഷ്യല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫിലിംസ് 24ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബങ്‌ഗേജയും നിതിന്‍ കുമാറും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. എസ് സുരേഷ് ബാബുവാണ് സിനിമയുടെ രചന. മാജിക് ഫ്രെയിംസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. നടന്‍ മുകുന്ദന്‍, കൃഷ്ണ പ്രഭ, രശ്മി സോമന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

നിഖില്‍ എസ് പ്രവീണ്‍ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുനില്‍ എസ് പിള്ളിയാണ് എഡിറ്റര്‍. അല്‍ഫോണ്‍സ് ജോസഫാണ് ചിത്രത്തിന്റെ സംഗീതം നല്‍കുന്നത്. ദന്തു രഞ്ജീവ് രാധയാണ് ലൈവിന്റെ കല സംവിധായകന്‍.

ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചത് അജിത് എ. ജോര്‍ജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പന്‍കോട് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ലിജു പ്രഭാകര്‍ ആണ് കളറിസ്റ്റ്. ഡിസൈനു കള്‍ നിര്‍വഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യല്‍സിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

Trending

To Top