Film News

എന്റെ വിവാഹമോചനം ആണോ ഇന്ന് കേരളത്തിന്റെ ആഭ്യന്തര പ്രശ്നം

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിൽ കൂടി വന്നു സീരിയലിലേക്കും സിനിമയിലേക്കും എത്തിയ താരം നിരവധി പ്രോഗ്രാമുകളിൽ ആണ് ഇതിനോടകം പങ്കെടുത്തിട്ടുള്ളത്. എന്നാൽ പലപ്പോഴും പല വാർത്തകളും മഞ്ജു പത്രോസിനെതിരെ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. എന്നാൽ ഇതിൽ പലതിനോടും പ്രതികരിച്ച് കൊണ്ട് മഞ്ജുവും രംഗത്ത് വരാറുണ്ട്. എന്നാൽ അടുത്തിടെ മഞ്ജു പണിഞ്ഞ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ആയിരുന്നു. ചടങ്ങിൽ മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ എത്താതിരുന്നതോടെ ഇരുവരും വിവാഹമോചിതർ ആയി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇപ്പോഴിത ഈ വാർത്തകളോട് പ്രതികരിക്കുകയാണ് മഞ്ജു. എനിക്ക് പറയാനുള്ളത് ഇവിടുത്തെ ഓൺലൈൻ മാധ്യമങ്ങളോട് ആണ്. ഒരു ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ ഒരു മുറിയിൽ ഇരുന്നു ആരെ കുറിച്ചും എന്തും പറയാനുള്ള ഒരു ലൈസെൻസ് നിങ്ങൾക് ഉണ്ടെന്ന് വിചാരിക്കേണ്ട. ഞാൻ ലോൺ എടുത്തും കഷ്ട്ടപെട്ടു ജോലി ചെയ്‌തും ആണ് ഒരു വീട് വെച്ചത്. ആ വീട് വെച്ചിരിക്കുന്നത് കല്ലും കമ്പിയും കൊണ്ടല്ല, ഞങ്ങളുടെ വിയർപ്പും, കഷ്ടപ്പാടും, സ്വാപനങ്ങളൂം കൊണ്ടാണ്. അത് നിങ്ങൾ കോടികൾ വിലയുള്ള വീടാക്കി മാറ്റി. നിങ്ങൾ ആണോ എനിക്ക് വീട് പണിയാൻ കോടികൾ കൊണ്ട് തന്നത്? അത് കഴിഞ്ഞു വീട് പാലുകാച്ചൽ ചടങ്ങിൽ എന്റെ ഭർത്താവ് ഇല്ല എന്ന് പറഞ്ഞു ഞങ്ങൾ വേർപിരിഞ്ഞു എന്ന് പറഞ്ഞു.

എനിക്ക് ഒരു നല്ല കാലം വന്നപ്പോൾ ഞാൻ ഭർത്താവിനെ ഉപേക്ഷിച്ചു എന്ന് നിങ്ങൾ പറഞ്ഞു. എന്റെ വിവാഹ മോചനം ആണോ ഇന്ന് കേരളത്തിന്റെ ആഭ്യന്തര പ്രശ്നം? അതിനു ശേഷം ഞാൻ പണിഞ്ഞ വീട്ടിലേക്ക് എന്റെ സുഹൃത്ത് വന്നപ്പോൾ നിങ്ങൾ ഞങ്ങൾ തമ്മിലുള്ള ബന്ധത്തെയും തെറ്റായി വ്യാഖ്യാനിച്ചു. നിങ്ങൾ ഒന്ന് മനസ്സിലാക്കണം, എന്റെ  വീട്ടിൽ എന്റെ ഒരുപാട് സുഹൃത്തുക്കൾ വരാറുണ്ട്. അവർ എല്ലാം എന്റെ പങ്കാളികൾ അല്ല. ഇനിയെങ്കിലും നിങ്ങൾ ഇത് പോലെ വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞാൽ അതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും. ഇത് എനിക്ക് വേണ്ടി മാത്രമല്ല, ഇത് പോലെ ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി വാർത്ത നൽകി കുഴപ്പിക്കുന്ന എല്ലാവര്ക്കും വേണ്ടിയാണു എന്നും എല്ലാ ഓൺലൈൻ മാധ്യമങ്ങളെയും കുറിച്ചല്ല താൻ പറയുന്നത് എന്നും തെറ്റായ വാർത്തകൾ നൽകുന്നവരെ കുറിച്ച് ആണെന്നും മഞ്ജു പറഞ്ഞു.

Trending

To Top