Film News

കണ്ടാൽ നാല്പത് തോന്നുന്നില്ലല്ലോ എന്ന് ഞങ്ങൾ ഇനി പറയണോ

ഇന്ന് മഞ്ജു പത്രോസിനെ അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ കുറവാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരുപാടിയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്. പരുപാടി കഴിഞ്ഞതിനു ശേഷം മഞ്ജു മഴവിൽ മനോരമയുടെ തന്നെ  മറിമായം എന്ന പരിപാടിയിലും ഭാഗമായിരുന്നു. വളരെ പെട്ടന്ന് ആരുന്നു അഭിനയ മേഖലയിൽ താരം തന്റേതായ സ്ഥാനംനേടിയത് . മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തി പെടാൻ മഞ്ജുവിന് അധികം സമയം വേണ്ടി വന്നില്ല. നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് വളരെ ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞു എന്ന് മാത്രമല്ല, മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വരെ സ്ക്രീൻ ഷെയർ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു.

വർഷങ്ങൾ കൊണ്ട് വാടകവീട്ടിൽ താമസിച്ച മഞ്ജുവിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സ്വന്തം ആയിട്ട് ഒരു വീട്. മഞ്ജുവിന്റെ ആ ആഗ്രഹം സാധിക്കുകയും ചെയ്തു. പത്ത് സെന്ററിൽ മോഡേൺ രീതിയിൽ ഉള്ള അതി മനോഹരമായ ഒരു വീട് ആണ് മഞ്ജു ഇപ്പോൾ പണികഴിപ്പിച്ചിരിക്കുന്നത്. മഞ്ജുവിന്റെ വീടിന്റെ വിശേഷങ്ങൾ ഒക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയൂം ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ച ഒരു റീലിസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കനിഹ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ നാല്പതുകളിലും ഒരു  സ്ത്രീ സുന്ദരി ആണെങ്കിൽ അവൾ എന്നെന്നും സുന്ദരി തന്നെ ആയിരിക്കും എന്ന് പറയുന്ന ഒരു വോയിസ് ഓവർ ആയിരുന്നു അത്. ഈ വോയിസ് ഓവറിനൊപ്പം തന്റെ ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട് ആണ് മഞ്ജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ മഞ്ജുവിന്റെ ഈ റീലിസ് വീഡിയോ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ഇനി ഇത് കണ്ടിട്ട് നാൽപ്പതായോ? കണ്ടാൽ പറയില്ല കേട്ടോ, ഇപ്പോഴും സുന്ദരിയായി ഇരിക്കുന്നു എന്ന് ഞങ്ങൾ പറയണമായിരിക്കും അല്ലെ, അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചെക്കു എന്നാണ് മഞ്ജുവിന്റെ ഒരു സുഹൃത്ത് കമെന്റ് ഇട്ടിരിക്കുന്നത്. അതിനു ഇറങ്ങി പോടാ പിശാചേ എന്നാണ് മഞ്ജു നൽകിയ മറുപടി.

Trending

To Top