Film News

ഭർത്താവിനെ ഒഴിവാക്കി,കോടികൾ കൊടുത്തു വീടുപണിഞ്ഞു അതിനു നിങ്ങൾക്കെന്താ പ്രതികരണവുമായി മഞ്ജു പത്രോസ് 

സിനിമയിലും, സീരിയലിലും ഒരുപോലെ തിളങ്ങിനില്കന്ന  നടിയാണ് മഞ്ജു പത്രോസ്, ഈ അടുത്തിടക്ക് താരം വീട് വെക്കുകയും അതിന്റെ പാലുകാച്ചൽ ചടങ്ങു നടത്തുകയും ചെയ്യ്തിരുന്നു, എന്നാൽ നടിയുടെ ഭർത്താവ് സുനിച്ചൻ  ഈ ഒരു ചടങ്ങിൽ പങ്കെടുക്കാഞ്ഞത് വളരെ വിവാദം സൃഷിട്ടിച്ചിരുന്നു  സോഷ്യൽ മീഡിയിൽ , കോടികൾ വീട് വെച്ചിട്ടു ഭർത്താവിനെ കളഞ്ഞോ എന്നായിരുന്നു ചോദ്യങ്ങൾ, എന്നാൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്‌ നടി.

സുനിച്ചൻ ഇപ്പോൾ വിദേശത്തു ആയതുകൊണ്ടാണ് അദ്ദേഹം ഈ ചടങ്ങിൽ എത്താഞ്ഞത്, അതുമല്ല ഞങ്ങൾ പിരിഞ്ഞല്ലോ, ഞാൻ കോടികൾ മുടക്കി വീടുപണിതാലോ നിങ്ങൾ എന്താണ് ഇതിൽ കാര്യം താരം പ്രതികരിക്കുന്നു. ഈ കാര്യങ്ങൾ കേരളം നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങൾ ആണോ, അല്ലല്ലോ. എന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ഒരു വീട് അത് ഞാൻ ചോര നീരാക്കി തന്നെയാണ് ഉണ്ടാക്കിയത്. അത് നിങ്ങളിൽ പലർക്കും അറിയാവുന്ന കാര്യം ആണ്, ഇങ്ങനൊരു വീട് പണിയാൻ എന്തുമാത്രം കഷ്ടപ്പാട് ആണ് അത് തന്നെയാണ് ഞാനും അങ്ങനൊരു വീട് പണി നടത്തിയത് മഞ്ജു പറയുന്നു , അതും ഒരു കുറിപ്പിലൂടെ ആണ് താരം ഇത് വ്യക്തമാക്കിയിരിക്കുന്നത്.

ഇതൊക്ക ഇങ്ങനെ പറയുന്നത് എന്നെ അറിയാവുന്നവർ അല്ല അല്ലതെയുള്ളവർ ആണ്, അവരുടെ മനസമാധാനം ആകുന്ന  രീതിയിൽ ആണ് ഞങ്ങളെ പോലുള്ളവരോട് കാര്യങ്ങൾ അറിഞ്ഞു ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പിടിപ്പിക്കുന്നത്. നിങ്ങൾക് ഒരു മുറിയും, ഇന്റർനെറ്റും ഉണ്ടെങ്കിൽ ആരെക്കുറിച്ചും എന്തു വേണമെങ്കിലും എഴുതാം , ഒന്നിച്ചു ജീവിക്കുന്നവരെ പിരിയിപ്പിക്കാം , മരിക്കാത്തവനെ കൊല്ലാം, എന്തായലും നിങ്ങളുടെ മാധ്യമ പ്രവർത്തനം നന്നാകുന്നുണ്ട് .ഞാൻ വെച്ച വീട്ടിൽ എന്റെ പല സുഹൃത്തുക്കളും വരും അതിനെ നിങ്ങൾക്കെന്താ, ഭർത്താവിനെ കളഞ്ഞിട്ടു മറ്റൊരാൾ ഉണ്ട്, എന്നൊക്ക പറഞ്ഞല്ലോ നിങ്ങൾ എന്തിനാണ് ഇങ്ങനെ മറ്റുള്ളവരുടെ സമാധാനം കളയുന്നത്,ഞാൻ എല്ലാം മാധ്യമപ്രവർത്തകരെ അടച്ചു ആക്ഷേപിക്കുവല്ല,ഇതിനു മാത്രം ഇരിക്കുന്ന ചില ചാനലുകൾ ഉണ്ടല്ലോ. മഞ്ജു പത്രോസ് പറയുന്നു.

Trending

To Top