‘അമ്മേടെ ശുണ്ടി കുഞ്ഞ്’; കുഞ്ഞിനൊപ്പം മഞ്ജു പത്രോസ്- വീഡിയോ

സീരിയല്‍ താരം മഞ്ജു പത്രോസ് രണ്ടാമതും അമ്മയായോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കണ്ടതോടെയാണ് ആരാധകര്‍ ചോദ്യങ്ങളുമായെത്തിയത്. എന്നാല്‍ മഞ്ജു അഭിനയിക്കുന്ന അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുറത്തുവന്നത്. ആശുപത്രി കിടക്കയില്‍…

സീരിയല്‍ താരം മഞ്ജു പത്രോസ് രണ്ടാമതും അമ്മയായോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കണ്ടതോടെയാണ് ആരാധകര്‍ ചോദ്യങ്ങളുമായെത്തിയത്. എന്നാല്‍ മഞ്ജു അഭിനയിക്കുന്ന അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുറത്തുവന്നത്. ആശുപത്രി കിടക്കയില്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു കിടക്കുകയാണ് മഞ്ജു. അളിയന്‍സിലെ തന്നെ ഒരു രംഗം ആണെന്നാണ് സൂചന. പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു പത്രോസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മറിമായം എന്ന പരിപാടിയിലൂടെയും അതിലൂടെ മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു മഞ്ജു. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു താരം. ഇപ്പോള്‍ അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സുരഭിയും സുഹാസിനിയും എന്ന സീരിയലിലും മഞ്ജു അഭിനയിച്ചു വരുന്നു.

അഭിനയിക്കാന്‍ ആഗ്രഹിച്ചു വന്നതല്ല മറിച്ച് ഒരു നേരത്തെ വയറു നിറയ്ക്കാനാണ് അഭിനയ ലോകത്ത് വന്നത് എന്നാണ് മഞ്ജു പത്രോസ് പറയുന്നത്. എന്നാല്‍ ഇതിന് ഏറ്റവും നല്ല അവസരം ലഭിച്ചത് വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് . അതിനു മുമ്പുളള മഞ്ജു കൊളളില്ലായിരുന്നു എന്നും ഒരു സേഫ്റ്റി പിന്‍ വാങ്ങണമെങ്കില്‍ സുനിച്ചന്‍ വേണമായിരുന്നു എന്നും എന്തിനും ഏതിനും കരയുന്ന മഞ്ജു ആയിരുന്നു അതെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന സമയം തനിക്ക് കുറച്ച് കൂടി ബോള്‍ഡ് ആകാന്‍ സാധിച്ചു. അതിനു ശേഷം നിരന്തരം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും താന്‍ ഇരായകാറുണ്ടെന്നും മഞ്ജു അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by MANJU SUNICHEN (@manju_sunichen)