Film News

വീഴുന്നത് കൈപിടിച്ച് ഉയര്‍ത്തുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍!! സൗഹൃദ ദിനം ആഘോഷിച്ച് മഞ്ജുവാര്യര്‍

ആഗസ്റ്റിലെ ആദ്യ ഞായറാഴ്ച ലോക സൗഹൃദ ദിനമായി ആഘോഷിക്കുകയാണ്.
ലോക സൗഹൃദ ദിനത്തില്‍ തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരെ പരിചയപ്പെടുത്തി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ഈ സൗഹൃദ ദിനത്തില്‍ തന്റെ സുഹൃത്തുക്കളെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.

നിങ്ങള്‍ വീഴുന്നത് മറ്റാരും ശ്രദ്ധിക്കാത്തപ്പോള്‍ നിങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍ എന്നു പറഞ്ഞാണ് മഞ്ജു കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ടത്. ഭാവന, സംയുക്തവര്‍മ്മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ്.

ടൊവിനോ, കുഞ്ചാക്കോ, രമേഷ് പിഷാരടി, നീരജ് മാധവന്‍, മിഥുന്‍ രമേശ്, ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി, സംയുക്ത വര്‍മ, ഭാവന,ബിനീഷ് ചന്ദ്ര, മീര രാംദാസ്, മീര ബിനീഷ്ചന്ദ്രന്‍, ദക്ഷ ബിനീഷ് ചന്ദ്രന്‍, പ്രിയ കുഞ്ചാക്കോ, അലക്‌സ് ജെ. പുളിക്കല്‍, ബിനു നായര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചത്. കൂടാട്ടെുണ്ട്. ത സഹോദരന്‍ മധു വാരിയറിന്റെയും കുടുംബത്തിന്റെയും ചിത്രവും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘ആയിഷ’, ‘വെളളരിപ്പട്ടണം എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി മലയാളത്തിലെത്തിലിറങ്ങിയ പുതിയ ചിത്രങ്ങള്‍.

Trending

To Top