Connect with us

Hi, what are you looking for?

Film News

20 വര്‍ഷമായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ട്!! ബാലയോടൊപ്പം വീണ്ടുമെത്തി സന്തോഷ് വര്‍ക്കി

നടന്‍ ബാലയും യൂടൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സും തമ്മിലുള്ള വിവാദമാണ് സോഷ്യലിടത്ത് വൈറല്‍. അതിനിടയില്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി യും വിവാദത്തില്‍ പെട്ടിരുന്നു. സന്തോഷിനെയും കൂട്ടിയാണ് ബാല അജുവിന്റെ റൂമിലെത്തി ഭീഷണിപ്പെടുത്തിയത് എന്നാണ് ആരോപണം.

അതിനിടെ സന്തോഷ് വര്‍ക്കി തന്നെ ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ബാല ഭീഷണിപ്പെടുത്തിയതിന് താന്‍ സാക്ഷിയാണെന്ന് സന്തോഷ് പോലീസിന് മൊഴി നല്‍കിയിരുന്നു. സന്തോഷ് വര്‍ക്കിയെ മുറിയില്‍ പൂട്ടിയിട്ടുവെന്നും ഫോണ്‍ പിടിച്ചു വാങ്ങിയെന്നും ചെകുത്താന്‍ ആരോപിച്ചിരുന്നു.

ഇപ്പോഴിതാ വിവാദത്തില്‍ വീണ്ടും ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും ആറാട്ട് അണ്ണനും ബാലയും ഒന്നിച്ച് എത്തിയിരിക്കുകയാണ്. തനിക്ക് ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്ന രോഗമുണ്ടെന്നാണ് സന്തോഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ ആണ് താനെന്ന് സന്തോഷ് വര്‍ക്കി വെളിപ്പെടുത്തി. ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്ന രോഗത്തിനാണ് മരുന്ന് കഴിക്കുന്നുണ്ട്. മരുന്നു കഴിച്ചു കഴിഞ്ഞാല്‍ മെന്റലി സ്റ്റേബിള്‍ ആണ് എന്നാണ് സന്തോഷ് പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ചലച്ചിത്ര താരങ്ങളെ നിരന്തരമായി അപമാനിക്കുന്ന ആറാട്ട് അണ്ണന്റെയും ചെകുത്താന്റെയും രീതികള്‍ ശരിയല്ല എന്ന നിലപാടിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് നടന്‍ ബാല മുന്നിട്ടിറങ്ങിയത്. നെഗറ്റീവ് റിവ്യൂസ് നല്‍കുന്നതിനെതിരെ ആദ്യം സന്തോഷിനെ കൊണ്ട് ബാല മാപ്പ് പറയിച്ചിരുന്നു. ശേഷമാണ് അജുവുമായി വിവാദമുണ്ടാകുന്നത്.

You May Also Like