Film News

സൗബിന്‍ ശ്രീനാഥ് ഭാസി കൂട്ടുകെട്ട്; മഞ്ഞുമ്മല്‍ ബോയ്‌സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

‘ജാന്‍- എ-മന്‍’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അഭിരാം രാധാകൃഷണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്‌മാന്‍, ചന്ദു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മഞ്ഞുമ്മല്‍ ബോയിസിന്റെ ചിത്രീകരണം കൊടൈക്കനാലില്‍ ആരംഭിച്ചു. ബാബുഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷ്വാന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മിക്കുന്നത്.

ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുശിന്‍ ശ്യാം, കലാ സംവിധാനം- അജയന്‍ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, ചമയം- റോണക്സ് സേവിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിനു ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, സ്റ്റീല്‍സ്- രോഹിത് കെ സുരേഷ്, പിആര്‍ & മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റില്‍ ഡിസൈന്‍- സര്‍ക്കാസനം, വി.എഫ്.എക്സ്- എഗ് വൈറ്റ് വി.എഫ്.എക്സ്, പോസ്റ്റര്‍ ഡിസൈന്‍- നിതിന്‍.

2022ല്‍ പുറത്തിറങ്ങിയ ജാന്‍-എ-മന്‍ ആ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തി ബാലു വര്‍ഗീസ്, ലാല്‍, അര്‍ജുന്‍ അശോകന്‍, ഗണപതി എന്നിവര്‍ അഭിനയിച്ച ചിത്രം തിയറ്ററുകളില്‍ ചിരി പടര്‍ത്തി വന്‍ വിജയമായ ചിത്രമാണ്. കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു തണ്ടാശേരി ആണ് നിര്‍വഹിച്ചത്. ചിത്രം സണ്‍ നെക്സ്റ്റില്‍ സ്ട്രീം ചെയ്യുന്നുണ്ട്.

Trending

To Top