Connect with us

Hi, what are you looking for?

Film News

‘പൈസ വസൂല്‍ ചിത്രം, നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ കാത്തിരിക്കുന്നു’ അല്ലു അര്‍ജുനോട് അനുപം ഖേര്‍

അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുഷ്പയെ പ്രശംസിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍. ട്വിറ്ററിലൂടെയാണ് അല്ലു അര്‍ജുനേയും പുഷ്പ സിനിമയേയും പ്രശംസിച്ച് അനുപം ഖേര്‍ രംഗത്തെത്തിയത്. ‘പുഷ്പ കണ്ടു. എല്ലാ അര്‍ത്ഥത്തിലും ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ. ജീവിതത്തില്‍ കാണുന്നതിനേക്കാള്‍, മികച്ച ആവേശം പകരുന്ന, പൈസ വസൂലാക്കിയ ചിത്രം. പ്രിയപ്പെട്ട അല്ലു അര്‍ജുന്‍, നിങ്ങളൊരു റോക്സ്റ്റാര്‍ തന്നെയാണ്. നിങ്ങളുടെ എല്ലാ ചലനങ്ങളും പെരുമാറ്റവും എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ വേണ്ടി കാത്തിരിക്കുന്നു. പുഷ്പ ടീമിന് എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു’, അനുപം ഖേര്‍ ട്വീറ്റ് ചെയ്തു.

അനുപം ഖേറിന്റെ ട്വീറ്റിന് നന്ദി അറിയിച്ച് അല്ലു അര്‍ജുനും രംഗത്തെത്തി. ‘അനുപം ജി, നിങ്ങളില്‍ നിന്ന് ഹൃദയസ്പര്‍ശിയായ പ്രശംസ ലഭിച്ചതില്‍ ഏറെ സന്തോഷം തോന്നുന്നു. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു. വളരെയധികം നന്ദി’അല്ലു മറുപടിയായി ട്വീറ്റ് ചെയ്തു. ഫഹദ് ഫാസില്‍ വില്ലനായെത്തിയ പുഷ്പ സുകുമാര്‍ ആണ് സംവിധാനം ചെയ്തത്.

ചിത്രത്തില്‍ രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് ചിത്രത്തില്‍ അല്ലു എത്തിയത്.

You May Also Like