Film News

ഗര്‍ഭകാലത്ത് മിയയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു

ഗര്ഭകാലം എല്ലാവരിൽ നിന്നും മറച്ചുവെച്ചിരുന്ന ഒരു താരമാണ് മിയ ജോർജ്. അതുകൊണ്ട് തന്നെ കുഞ്ഞ് ജനിച്ചതിനു ശേഷമാണു മിയയ്ക്ക് കുഞ്ഞ് ജനിച്ച വിവരം പലരും അറിഞ്ഞത്. തുടർന്ന് ഒട്ടേറെപ്പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇന്നിപ്പോൾ താരത്തിന്റെ ഗര്ഭാവസ്ഥയെ കുറിച്ച് മിയയുടെ സഹോദരി ജിനി പറഞ്ഞ കാര്യങ്ങാണ് വൈറലായിരിക്കുന്നത്ഗര്‍ഭകാലത്ത് മിയയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ജിനി തന്റെ യൂ ട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. പ്രസവത്തീയതിക്കു രണ്ടു മാസം മുമ്പേ കുഞ്ഞ് ജനിച്ചു.ഒരു മാസത്തോളം കുഞ്ഞ് എൻ.ഐ.സി.യുവില്‍ ആയിരുന്നുവെന്നും ജിനി. മലയാളത്തിന്റെ പ്രിയതാരം മിയ ജോർജിന്റെയും അശ്വിൻ ഫിലിപ്പിന്റെയും ആദ്യത്തെ കൺമണിയാണ് ലൂക്ക. മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Trending

To Top