സന്തോഷകരമായ ജന്മദിനാശംസകൾ;അമിതാഭ് ബച്ചന് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി

ഇന്ത്യൻ സിനിമയുടെ ബിഗ്ബി ഇന്ന് 80-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഹിന്ദി കവി ഹരിവംശ് റായ് ബച്ചന്റെയും ഭാര്യയും സാമൂഹിക പ്രവർത്തകയുമായ തേജി ബച്ചന്റെയും മകനായി 1942ൽ അലഹബാദിലാണ് ബച്ചൻ ജനിച്ചത്.അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്നാണ്…

ഇന്ത്യൻ സിനിമയുടെ ബിഗ്ബി ഇന്ന് 80-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഹിന്ദി കവി ഹരിവംശ് റായ് ബച്ചന്റെയും ഭാര്യയും സാമൂഹിക പ്രവർത്തകയുമായ തേജി ബച്ചന്റെയും മകനായി 1942ൽ അലഹബാദിലാണ് ബച്ചൻ ജനിച്ചത്.അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്നാണ് അമിതാഭ് ബച്ചന്റെ യഥാർതഥ പേര്. 1969ൽ മൃണാൾ സെന്നിന്റെ ഭുവൻ ഷോം എന്ന ചിത്രത്തിലെ ശബ്ദ കഥാകാരനായാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം ആരംഭിച്ചത്.

80-ാം പിറന്നാൾ ആഘോഷിക്കുന്ന അമിതാഭ് ബച്ചന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ”അമിതാഭ് ബച്ചന് സന്തോഷകരമായ 80-ാം ജന്മദിനാശംസകൾ. തലമുറകളിലുടനീളം പ്രേക്ഷകരെ രസിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്ത രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര വ്യക്തിത്വങ്ങളിലൊരാളാണ് അമിതാഭ് ബച്ചൻ. അദ്ദേഹം ം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ.” എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.

അമിതാഭ് ബച്ചൻ തന്റെ ശബ്ദത്തിൻറെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമയുടെ രാജാവായി മാറിയത്. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിൻറെ ‘സാത് ഹിന്ദുസ്താനി’യിലായിരുന്നു.പിന്നീട് അങ്ങോട്ട് നിരവധി സിനിമകൾ. ഒടുവിൽ ഇന്ത്യൻ സിനിമയിലെ ചക്രവർത്തിയായി മാറുകയായിരുന്നുഅമിതാഭ് ബച്ചൻ .1973 നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ജയ ഭാദുരിയെ ബച്ചൻ വിവാഹം കഴിച്ചു, അവർക്ക് രണ്ട് കുട്ടികളുമുണ്ട്. അഭിഷേക് ബച്ചനും എഴുത്തുകാരിയും പത്രപ്രവർത്തകയും മുൻ മോഡലുമായ ശ്വേതയും.