Connect with us

Hi, what are you looking for?

Film News

റോഷോക് ഷൂട്ടിംഗ് ലൊക്കേഷനിലെ ഓർമ്മകൾ പങ്ക് വെച്ച് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവി !!

മലയാള സിനിയിലെ മുന്നിര ഡബ്ബിങ് ആര്ടിസ്റ് ആണ് ശ്രീജ രവി, ഒട്ടനവധി കഥാപാത്രങ്ങൾക്കാണ് ശ്രീജ ശബ്ദം നൽകിയിരിക്കുന്നത്, ഇപ്പോൾ റോഷോക് സിനിമയുടെ ലൊക്കേഷൻ ഓർമ്മകൾ പങ്ക് വെച്ചിരിക്കുകയാണ് ശ്രീജ. സഹപ്രവർത്തകർക്കും താരങ്ങൾക്കും ഒപ്പമുള്ള നിമിഷങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്, സെറ്റിലെ ഫ്രീ സമയങ്ങളിൽ അവർക്കായി ശാലിനി, കാവ്യാ മാധവൻ ഉൾപ്പടെ ഉള്ളവരുടെ ശബ്ദങ്ങളും അനുകരിക്കുന്ന വിഡിയോയും, മമ്മൂട്ടി ഉൾപ്പടെ ഉള്ളവർക്കൊപ്പമുള്ള ചിത്രങ്ങളും ശ്രീജ പങ്ക് വെക്കുക ഉണ്ടായി, താരത്തിന്റെ വിഡിയോയും, ചിത്രങ്ങളും എല്ലാം തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

കെട്യോള്‍ ആണെന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ആസിഫ് അലി ചിത്രത്തിന് ശേഷം നിസ്സാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷോക്ക്. മമ്മൂട്ടിയുടെ സ്വന്തം നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. ഈ ചിത്രത്തിൽ നിന്നും മികച്ച പ്രതികരണമാണ് പ്രക്ഷകരിൽ നിന്നും വരുന്നത്. ഇതുവരെ കണ്ടതിൽ വെച്ച് മികച്ച അഭിനയമാണ് താരം ഇതിൽ നടത്തിയിരിക്കുന്നതെന്നും പ്രേഷകർ പറയുന്നത്.

You May Also Like