മോഹൻലാൽ ആരാധകൻ എന്ന നിലയിൽ ഞാൻ അദ്ദേഹത്തിന്റെ നല്ല ഒരു സിനിമ ആസ്വദിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു !!

മലയാള സിനിമയിലെ താര രാജാവാണ് മോഹൻലാൽ, ഇപ്പോൾ താരത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്, മോഹൻലാലിന്റെ ഒരു നല്ല സിനിമ ആസ്വദിച്ചിട്ട് മൂന്ന് വർഷം ആയെന്നാണ് ഇദ്ദേഹം പറയുന്നത്. ലൂസിഫർ…

മലയാള സിനിമയിലെ താര രാജാവാണ് മോഹൻലാൽ, ഇപ്പോൾ താരത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്, മോഹൻലാലിന്റെ ഒരു നല്ല സിനിമ ആസ്വദിച്ചിട്ട് മൂന്ന് വർഷം ആയെന്നാണ് ഇദ്ദേഹം പറയുന്നത്. ലൂസിഫർ സിനിമ റിലീസ് ചെയ്തിട്ട്. ഞാൻ എന്ന പ്രേക്ഷകൻ മനസ്സറിഞ്ഞു കയ്യടിച്ചു ആഘോഷമാക്കിയ ഒരു മോഹൻലാൽ സിനിമ ഒരെണ്ണം അതിനു ശേഷം ഇറങ്ങിയിട്ടു മൂന്നു വർഷങ്ങൾ ആകുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം മോഹൻലാലിന്റെ മാസ്സ് ലുക്കിൽ ഉള്ള പോസ്റ്റർ ടീസറിനും ട്രെയിലറിനും സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ച വൻ സ്വീകാര്യത ടോവിനോയും മഞ്ജുവാര്യരും വിവേക് ഒബ്റോയിയുമടക്കമുള്ള വൻ താരനിര.ഇതൊക്കെ ആയിരുന്നു ലൂസിഫർ എന്ന സിനിമ കാണാനായി ഞാൻ എന്ന പ്രേക്ഷകൻ കാത്തിരുന്ന ഘടകങ്ങൾ. എഡിറ്റിങ്, സൗണ്ട് ഡിസൈൻ, ആക്‌ഷന്‍ കൊറിയോഗ്രഫി തുടങ്ങി സാങ്കേതികപരമായ എല്ലാ മേഖലകളിലും മികവുപുലർത്തിയ സിനിമ ആയിരുന്നു ലൂസിഫർ.മലയാളത്തിലെ സ്ഥിരം അടി-ഇടി ഫോർമാറ്റുകളിൽ തളച്ചിടപ്പെടാതെ മാസ്സ് പടത്തിനും മസാല പടത്തിനും ഇടയിൽ ഉള്ള സിനിമ.

സ്റ്റൈലിഷ് ആയിട്ടാണ് പൃഥ്വിരാജ് ലൂസിഫർ ഒരുക്കിയിരിക്കുന്നത്. നൂറു ശതമാനം ആത്മാർത്ഥതയോടെ മുന്നിൽ കിട്ടിയ സബ്ജെക്റ്റിനെ ട്രീറ്റ് ചെയ്തെടുക്കാൻ പൃഥിരാജ് എന്ന നവാഗത സംവിധായകൻ നൂറു ശതമാനം വിജയിച്ചു എന്നത് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തർക്കമില്ലാത്ത ഒരു കാര്യം ആണ്‌. ആരും ഇതുവരെ പറയാത്ത കഥയോ, പ്രേക്ഷകർക്ക് പരിചിതമല്ലാത്തൊരു കഥയോ ഒന്നുമല്ല ലൂസിഫർ പറഞ്ഞത്.നെടുനീളൻ സംഭാഷണങ്ങൾ ഒന്നുമില്ലെങ്കിലും ഒരു മാസ് സിനിമക്ക് വേണ്ട മൂഡ് ഒരുക്കുന്നതിൽ മുരളി ഗോപിയുടെ തിരക്കഥക്കു സാധിച്ചിട്ടുണ്ട്. മോഹൻലാൽ ആരാധകർക്കും സിനിമാപ്രേമികൾക്കും വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ ഒരു ഒന്നാന്തരം എന്റർടെയ്നറയിരുന്നു ലൂസിഫർ. കൃത്യമായ കാസ്റ്റിംഗാണ് ലൂസിഫറിനെ ശ്രദ്ധേയമാക്കുന്ന ഒരു പ്രധാന ഘടകം. വിവേക് ഒബ്റോയിയുടെയും മഞ്ജു വാര്യരുടെയും സായ് കുമാറിന്റെയും ടൊവിനോയുടെയും ഇന്ദ്രജിത്തിന്റെയും ഫാസിലിന്റെയുമെല്ലാം കഥാപാത്രങ്ങളും പെർഫോമൻസും ലൂസിഫറിന് കൂടുതൽ ഭംഗി നൽകിയവയാണ്.ഓരോ കഥാപാത്രത്തിനും വ്യക്തമായ ഒരു സ്പേസ് നൽകി കഥ ആവശ്യപ്പെടുന്ന ഭാഗങ്ങളിൽ കൃത്യമായി തന്നെ കഥാപാത്രങ്ങളെ സ്റ്റഫ് ചെയ്തിട്ടുണ്ട്.അതുപോലെ തന്നെ സുജിത്ത് വാസുദേവിന്റെ സിനിമോട്ടോഗ്രഫിയും സംജിത്ത് മൊഹമ്മദിന്റെ എഡിറ്റിംഗും മികച്ചതായിരുന്നു. ഒരു ഫാൻ ബോയ് അയാൾക്കേറെയിഷ്ടപ്പെട്ട താരത്തെ സ്‌ക്രീനിൽ കണ്ടു ആസ്വദിക്കുക ആയിരുന്നു ലൂസിഫറിൽ.

mohanlal

പൃഥ്വിരാജ് എന്ന ഫാൻ ബോയ്ക്ക് ഒപ്പം ആ സ്ക്രീൻ കാഴ്ചകൾ പ്രേക്ഷകനും വളരെ ഇഷ്ടപ്പെട്ടിടത്താണ് ലൂസിഫർ വിജയിച്ചതും തിയേറ്ററുകളിൽ കയ്യടി നേടിയതും.എല്ലാത്തരം പ്രേക്ഷകനും ഈ സിനിമ ഇഷ്ടപ്പെട്ടു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും. ” ബോബി നീ ചെകുത്താൻ വേദം ഓതുന്നത് കേട്ടിട്ടുണ്ടോ Ezekeil 25:17 പഴയ നിയമം…കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാൻമാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു.. ഈ അന്ധതയുടെ താഴ്‌വാരയിൽ നിന്നും നീതിമാനെ കര കയറ്റുന്നവൻ അനുഗ്രഹിതനാകുന്നു…കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴി കാട്ടിയും ആണ്‌ അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനി പാധം പോലെ ഞാൻ പ്രഹരം ഏൽപിക്കും.. എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേയൊരു രാജാവ് ആയിരുന്നു എന്ന്… ഒരേയൊരു രാജാവ് ” തീയേറ്ററിൽ അവസാനമായി പൂർണ്ണ സംതൃപ്തി നൽകിയ ഒരു സിനിമയാണ് എനിക്ക് ലൂസിഫർ.മോഹൻലാൽ എന്ന നടനെ കോമാളി ആക്കാത്ത മോഹൻലാൽ എന്ന നടനെ ചുഷണം ചെയ്യുന്ന ഒരു സിനിമക്കായി കാത്തിരിക്കുന്നു.. ആറാട്ടോ ബിഗ് ബ്രദറോ ഒന്നുമല്ല എന്നിലെ പ്രേക്ഷകന് വേണ്ടത്.