Film News

എന്തൊരു തിരിച്ചു വരവാണ് നവ്യാ..!! പറയാന്‍ വാക്കുകളില്ലെന്ന് ഭാവന..!!

വിവാഹ ശേഷം മലയാള സിനിമയില്‍ നിന്ന് ഇടവേള എടുത്ത രണ്ട് നടികളാണ് ഭാവനും നവ്യ നായരും. ഇപ്പോഴിതാ പ്രിയപ്പെട്ട നടികള്‍ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഭാവന വിവാഹശേഷം ഇതര ഭാഷാ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എങ്കിലും മലയാളത്തിലേക്ക് ഒരു തിരിച്ചു വരവ് ഈ അടുത്താണ് പ്രഖ്യാപിച്ചത്. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്.

ഇപ്പോഴിതാ ഒരുത്തീ എന്ന സിനിമ കണ്ട ശേഷം നവ്യയെ പ്രശംസിച്ച് എത്തിയ ഭാവനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരുത്തീ സിനിമ കണ്ടുവെന്നും മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന് നവ്യ ഒരിക്കല്‍ കൂടെ തെളിയിച്ചുവെന്ന് ഭാവന പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഭാവനയുടെ പ്രശംസ. സിനിമയുടെ സംവിധായകന്‍ വി കെ പ്രകാശ്, നടന്മാരായ സൈജു കുറുപ്പ്, വിനായകന്‍ എന്നിവരെയും ഭാവന ഇന്‍സ്റ്റാഗ്രാമിലൂടെ പ്രശംസിച്ചു. ഭാവനയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

‘കഴിഞ്ഞ ദിവസം രാത്രി ഒരുത്തീ കണ്ടു. പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഭയങ്കരമായി ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. നവ്യ നായരെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു. എന്തൊരു തിരിച്ചുവരവാണ് നവ്യാ. നമ്മുടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നീയെന്നതില്‍ ഒരു തര്‍ക്കവുമില്ല. വിനായകന്‍, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനങ്ങളെയും അഭിനന്ദിക്കാതെ വയ്യ.

https://www.instagram.com/p/CbcCHNmNOw4/?utm_source=ig_web_copy_link

വി കെ പ്രകാശ് എന്ന സംവിധായകന് പ്രശംസ അറിയിക്കുന്നു. ഇത് തീര്‍ച്ചായായും കാണേണ്ട സിനിമയാണ്’ നിങ്ങളും അടുത്തുള്ള തീയറ്ററില്‍ പോയി ഈ സിനിമ കാണൂ എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. ഭാവനയുടെ പ്രശംസക്ക് പിന്നാലെ നവ്യ നായര്‍ നന്ദി പറഞ്ഞ് എത്തുകയും ചെയ്തു. ഭാവനയുടെ കുറിപ്പ് പങ്കുവെച്ചാണ് നവ്യ പ്രിയസുഹൃത്തിന് നന്ദി അറിയിച്ച് എത്തിയിരിക്കുന്നത്.

Trending

To Top