Film News

പച്ചക്കറികളുടെ പേര് അറിയാം എന്ന് കരുതി അടുക്കളയില്‍ കിടന്ന് കറങ്ങിയാല്‍ സാമ്പര്‍ ഉണ്ടാവില്ല ഹൈദര്‍!!

കേരളത്തിലെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് ഹൈദര്‍ അലി. സെലിബ്രിറ്റി ഇന്റര്‍വ്യൂകളിലൂടെ ശ്രദ്ധേയനാണ് ഹൈദര്‍ അലി. പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഹൈദര്‍ അലി. താരങ്ങളുമായെല്ലാം അടുത്ത ബന്ധമാണ് ഹൈദര്‍ അലിയ്ക്ക്.

എന്നാല്‍ ചിത്രങ്ങളുടെ പ്രൊമോഷന്‍ ചടങ്ങളില്‍ താരങ്ങളുമായുള്ള ഹൈദറിനുള്ള ബന്ധം വിനയാണെന്ന് ചൂണ്ടികാണിച്ചിരിക്കുകയാണ് ജില്‍ ജോയ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഹൈദര്‍ അലിയോട് ഒരു വാക്ക്..എന്ന് പറഞ്ഞ് ജില്‍ പോസ്റ്റ് പങ്കിട്ടത്.

ഹൈദര്‍ അലിയോട് ഒരു വാക്ക്.. ഇന്ന് ഗരുഡന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന് റാസല്‍ ഖൈമയില്‍ ആ പടത്തിന്റെ അണിയറകാര്‍ എത്തിയത് യൂട്യൂബില്‍ കണ്ടു.

അവരുടെ പ്രൊമോഷന്‍ ടോക്കില്‍, സംവിധായകന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അദ്ദേഹത്തിന് തന്റെ പ്രൊഡക്ടില്‍ നല്ല കോണ്‍ഫിഡന്‍സ് ഉണ്ടെന്ന് മനസിലായി..

കടുവയിലേ ‘പാലപ്പള്ളി ‘ എന്ന ഗാന രംഗം ഈ സംവിധായകന്‍ ഒരു ദിവസം കൊണ്ട് ചിത്രീകരിച്ചത് ആണെന്ന് ഇപ്പോള്‍ ആണ് അറിയുന്നത്. പടം ജനശ്രദ്ധ നേടുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്..

ഇനി പറയാന്‍ വന്ന കാര്യം, ഹൈദര്‍ അലിക്ക് സിനിമകാരുമായി നല്ല ബന്ധം ഉണ്ടായിരിക്കാം.. ഇല്ലായിരിക്കാം.. പക്ഷെ താങ്കള്‍ക് അവരോട് ഉള്ള അടുപ്പം നാട്ടുകാരെ കാണിക്കാന്‍ ആയി ഇങ്ങനെ കോപ്രായം കാണിക്കരുത്..ആ സ്റ്റേജില്‍ കിടന്ന് വെരകുകയായിരുന്നു ഹൈദര്‍. അങ്ങേരുടെ ഓവര്‍ ഷോ കാരണം ആ പരിപാടി കാണാന്‍ ഉള്ള മൂഡ് വരെ പോയി.

പച്ചക്കറികളുടെ പേര് മുഴുവന്‍ അറിയാം എന്ന് കരുതി അടുക്കളയില്‍ കിടന്ന് കറങ്ങിയാല്‍ സാമ്പര്‍ ഉണ്ടാവില്ല എന്ന് ഹൈദര്‍ മനസിലാക്കണം.. സാമ്പാര്‍ ഉണ്ടാവാന്‍, അത് ഉണ്ടാക്കാന്‍ തന്നെ അറിയണം എന്ന് പറഞ്ഞാണ് ജില്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Trending

To Top