Film News

പ്ലാനിങ് ഒന്ന് തെറ്റിയാൽ എന്റെ കഴുത്തുമുറിയും, മോഹൻലാൽ അന്ന് എനിക്കായി പ്രാർത്ഥിച്ചിരുന്നു, ബാബു ആന്റണി 

മലയാള സിനിമയിൽ ആക്ഷൻ ത്രില്ലർ  നടന്മാരിൽ ആദ്യം പ്രേഷകരുടെ മനസിൽ എത്തുന്ന നടൻ ബാബു ആന്റണി ആണ്, ഇപ്പോൾ മോഹൻലാൽ നായകനായ മൂന്നാം മുറ എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് സീനിനെക്കുറിച്ചു ബാബു ആന്റണി തുറന്നു പറയുകയാണ്. ചിത്രത്തിലെ  ആ സംഘടന രംഗത്തിന്റെ വീഡിയോ തന്റെ ഫേസ് ബൂക്കിലൂടെ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുകയാണ്. ഈ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ഈ ഒരു ഫൈറ്റിൽ തനിക്കു സംഭവിച്ച ഒരു പരുക്ക് ആണ് താരം പറയുന്നതും. ആ ഒരു സീനിൽ മോഹൻലാൽ തന്നെ എടുത്തു ഒരു ഗ്ലാസിൽ അടിക്കുന്ന രംഗം ആണ് ചിത്രീകരിക്കുന്നത്. മോഹൻലാൽ എന്നെ എടുത്തു ഉയർത്തുമ്പോൾ ഞാൻ അവിടിരിക്കുന്ന ടേബിൾ ഗ്ലാസ്സിലേക്കു വീഴണം, അത് ഡ്യുപ്പ് ഇല്ലാതെയാണ് ചെയ്യുന്നത്.

ഇതിനു ടൈമിംഗ് വളരെ കൃത്യമായിരിക്കണം, പ്ലാനിങ് ഒന്ന് തെറ്റിയാൽ ഗ്ലാസിലേക്ക് വീണാൽ എന്റെ കഴുത്തുമുറിയുന്ന സംഭവം ആണ്, ആ സീൻ ചെയ്യുന്ന സമയത്തു മോഹൻ ലാൽ പ്രാർത്ഥിച്ചിട്ടാണ് ചെയ്യ്തത് ബാബു ആന്റണി പറയുന്നു. എന്നാൽ ആ സീനിനു ശേഷം ദേഹത്തു ചില ഭാഗങ്ങളിൽ ഗ്ലാസ് കൊണ്ട് മുറിഞ്ഞിരുന്നു, ഹോസ്പിറ്റലിൽ പോകുകയും ചെയ്യ്തു, തല കുത്തിമറിയുമ്പോൾ ഗ്ലാസ് കഴുത്തിൽ കൊണ്ട് മുറിയും, അതുപോലെയാണ് കാൽ കുത്തി വീണാലും. ബാബു ആന്റണി പറയുന്നു.

Trending

To Top