‘അമ്മച്ചിയേ, അമ്മച്ചിയേ’ പാര്‍ക്കിലെത്തിയ കുഞ്ഞിന്റെ കരച്ചില്‍; കുട്ടിയെ പറ്റിച്ച അമ്മയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലെ സ്ഥിരം താരങ്ങളാണ് കുട്ടികള്‍. അവരുടെ മനോഹരമായ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടികള്‍ തങ്ങളുടെ നിഷ്‌കളങ്കത കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കും. എന്നാലിപ്പോള്‍ അമ്മയ്ക്കൊപ്പം പാര്‍ക്കില്‍ കളിക്കാന്‍ പോയ…

സോഷ്യല്‍ മീഡിയയിലെ സ്ഥിരം താരങ്ങളാണ് കുട്ടികള്‍. അവരുടെ മനോഹരമായ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടികള്‍ തങ്ങളുടെ നിഷ്‌കളങ്കത കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കും. എന്നാലിപ്പോള്‍ അമ്മയ്ക്കൊപ്പം പാര്‍ക്കില്‍ കളിക്കാന്‍ പോയ ഒരു ചെറിയ കുട്ടി ചെയ്ത അബദ്ധം കണ്ട് ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അമ്മയോടൊപ്പം പാര്‍ക്കില്‍ കളിക്കാന്‍ എത്തിയതാണ് ഈ ആശാട്ടി. പക്ഷെ കളിക്കിടയില്‍ കുഞ്ഞ് കയറി പിടിച്ച പാര്‍ക്കിലെ ഒരു കളിസാധനമാണ് പണി തന്നത്. വലിയ ഭാരമുള്ള, കണ്ടാല്‍ ഒരു സിലിണ്ടര്‍ ആകൃതിയിലുള്ള കളി സാധനത്തിലാണ് കുഞ്ഞ് കയറി പിടിച്ചത്. കുഞ്ഞ് പിടിച്ചതും അത് അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാന്‍ തുടങ്ങി. ഇതോടെ കുഞ്ഞ് പേടിച്ചു, പക്ഷെ വീഡിയോയുടെ തമാശ ഇനിയാണ്. കുഞ്ഞിന്റെ പേടി കണ്ട അമ്മ അവളെ വീണ്ടും പറഞ്ഞ് പേടിപ്പിച്ചു. കൈവിട്ടാല്‍ അത് കാലില്‍ വീഴുമെന്നാണ് അമ്മ പറയുന്നത്.

ഇത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ കരയാന്‍ തുടങ്ങി: ”അമ്മയെ രക്ഷിക്കൂ!” അയ്യോ, നിന്നോട് ആരെങ്കിലും പറഞ്ഞോ എന്ന് അമ്മ ചോദിക്കുന്നു. ഭയം കാരണം കുട്ടിയുടെ മുഖത്തെ ഭാവങ്ങള്‍ കണ്ട് എല്ലാവരും ചിരിക്കുന്നു. നമുക്ക് എങ്ങനെ വീട്ടിലേക്ക് പോകാം എന്ന് ചോദിച്ചപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു, ‘അമ്മച്ചിയേ, അമ്മച്ചിയേ എന്ന് പറഞ്ഞ് കരയുകയാണ്.’ സാരമില്ല, കയ്യില്‍ പിടിക്കാന്‍ പറഞ്ഞപ്പോഴും അത് കാലില്‍ വീഴുമോ എന്ന ഭയത്തിലാണ് അവള്‍ അമ്മയുടെ അടുത്തേക്ക് വരുന്നത്. എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍ വീഡിയോയ്ക്ക് താഴെ അമ്മയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ കുഞ്ഞിനെ പേടിപ്പിക്കുമെന്ന് പലരും കമന്റ് ചെയ്യുന്നു.