Connect with us

Hi, what are you looking for?

Film News

‘എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അദ്ദേഹം മറ്റുള്ളവരെ നോക്കുന്നതു കണ്ടു’ ഷമ്മി തിലകന്‍

താര സംഘടനയായ അമ്മയുടെ അച്ചടക്ക സമിതി അയച്ച കുറ്റപത്രം ലഭിച്ചെന്ന് നടന്‍ ഷമ്മി തിലകന്‍. ജൂലൈ രണ്ടിനു മറുപടി കൊടുക്കേണ്ട നോട്ടിസ് ഇന്നാണു കിട്ടുന്നത്, അതിനു നാലുദിവസം കൊണ്ട് മറുപടി കൊടുക്കുന്നതെങ്ങനെ എന്ന് മനസ്സിലാകുന്നില്ലെന്ന് ഷമ്മി സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

”കുറ്റപത്രം തയാറാക്കിയിരിക്കുന്നത് ഒരു വക്കീല്‍ ആണെന്നു ഞാന്‍ കരുതുന്നു. കാരണം ഇതിലുള്ള ഭാഷയൊന്നും അമ്മയിലെ അംഗങ്ങള്‍ക്ക് വഴങ്ങുന്നതല്ല. ഇതൊരു വക്കീലിന്റെ ഭാഷയാണ്. അതിലുള്ള ഒരുകാര്യം മാത്രം ഞാന്‍ പറയാം. ‘അഡ്വക്കേറ്റ് ശ്രീകുമാര്‍ സംസാരിക്കുന്ന യോഗത്തില്‍ ഞാന്‍ ബഹളമുണ്ടാക്കി’ എന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അഡ്വക്കറ്റ് ശ്രീകുമാര്‍ അമ്മയുടെ ലീഗല്‍ അഡൈ്വസര്‍ ആണ്. ശരിക്കും ഞാന്‍ ബഹളമുണ്ടാക്കിയതല്ല. ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാതെയായപ്പോള്‍ ഉത്തരം മുട്ടിയതാണ്. ചോദ്യോത്തര വേളയില്‍ എനിക്ക് അനുവദിച്ച സമയത്താണ് ഞാന്‍ സംസാരിച്ചത്. ആ സമയത്ത് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അദ്ദേഹം മറ്റുള്ളവരെ നോക്കുന്നതു കണ്ടു.

എന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് ഉത്തരം തരാന്‍ കഴിഞ്ഞിട്ടില്ല, അതുകൊണ്ടാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായത്. നിയമവിരുദ്ധത വക്കീല്‍ കാണിച്ചാലും നിയമവിരുദ്ധതയാണ്. ഒരൊറ്റ ചോദ്യം ഞാന്‍ ആ വക്കീലിനോടു ചോദിക്കുകയാണ്, അമ്മ അസോസിയേഷനു വേണ്ടി അദ്ദേഹം വാദിച്ച ഒരു കേസെങ്കിലും വിജയിച്ചിട്ടുണ്ടോ? ഫീസിനത്തില്‍ എത്ര ലക്ഷം രൂപയാണ് അദ്ദേഹം അമ്മയില്‍നിന്നു കൈപ്പറ്റിയിരിക്കുന്നത്? കാശുണ്ടാക്കാന്‍വേണ്ടി സംഘടനയെ ഇങ്ങനെ ഉപയോഗപ്പെടുത്തുന്നതിന് എത്തിക്‌സ് ഇല്ലായ്മ എന്നാണ് പറയുന്നത് അതൊരു അഡ്വക്കറ്റിന് യോജിച്ചതല്ലെന്നും ഷമ്മി മാധ്യമത്തോട് പ്രതികരിച്ചു.

You May Also Like