Film News

ഇതാരപ്പാ..! മൈക്കിള്‍ ജാക്‌സനോ? അഹാനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍..!

നടി അഹാന കൃഷ്ണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വൈറ്റ് കളര്‍ ഷര്‍ട്ടും ബ്ലാക്ക് കളര്‍ പാന്റും ധരിച്ച് ഇത്തവണ വളരെ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് സെഷന്‍ ആണ് അഹാന കൃഷ്ണ നടത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി താരം തന്നെയാണ് ഈ ഫോട്ടോകള്‍ ആരാധകരുമായി പങ്കുവെച്ചത്. ജിക്‌സണ്‍ ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ ഈ പുത്തന്‍ ഫോട്ടോഷൂട്ട് സെഷന്‍ കവര്‍ ചെയ്തിരിക്കുന്നത്.

പല ഭാവങ്ങളില്‍ ഉള്ള അഹാനയുടെ ഫോട്ടോഷൂട്ട് കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. ഇതാരപ്പാ മൈക്കിള്‍ ജാക്‌സണോ എന്നാണ് ചിലര്‍ കമന്റ് ബോക്‌സില്‍ വന്ന് ചോദിക്കുന്നത്. ഈ പെണ്ണ് കുറച്ച് ഡേഞ്ചര്‍ ആണ്.. ഇതാരാ മൈക്കിള്‍ ജാക്‌സനോ..എജ്ജാതി ആറ്റിറ്റിയൂട്.. അങ്ങനെ ഒട്ടനവധി കമന്റുകളാണ് അഹാനയുടെ ഫോട്ടോയ്ക്ക് വരുന്നത്.

താരത്തിന് മേക്കപ്പും ഹെയര്‍ സ്റ്റൈലിംഗും ചെയ്തിരിക്കുന്നത് സാംസണ്‍ ആണ്.. ലൈഫ് ഓഫ് കളേഴ്‌സില്‍ നിന്നാണ് അഹാന ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍.. കുറച്ച് ഫോട്ടോകള്‍ ബ്ലേര്‍ഡ് ആയി തന്നെയാണ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്.. ഈ ഫോട്ടോകളെ കുറിച്ചും ചിലര്‍ പ്രത്യേകം ചോദിക്കുന്നുണ്ട്.

ആ മങ്ങിയ ചിത്രങ്ങളാണ് അടിപൊളി എന്നാണ് ചിലര്‍ കമന്റായി കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിന് മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്.

Trending

To Top