Film News

എന്തൊരു സിനിമയാണിത്!! ഇരുന്നിടത്ത് നിന്നും അനങ്ങാന്‍ സാധിച്ചില്ല!! റോഷാക്കിനെ കുറിച്ച് മൃണാള്‍ താക്കൂര്‍

തീയറ്ററിനെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ സമീപ കാലത്തെ ഹിറ്റ് ചിത്രം റോഷാക്ക് ഒടിടി പ്ലാറ്റ്‌ഫോമിലും മികച്ച അഭിപ്രായങ്ങള്‍ നേടുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടി മൃണാള്‍ താക്കൂര്‍ പങ്കുവെച്ച വാക്കുകളാണ് വൈറലായി മാറുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സീതാരാമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മൃണാള്‍ താക്കൂര്‍. റോഷാക്ക് സിനിമ കണ്ടെന്നും സിനിമ കണ്ട് ഇരുന്നിടത്ത് നിന്നും അനങ്ങാന്‍ പോലും സാധിച്ചില്ലെന്നുമാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്‌റ്റോറിയിലാണ് റോഷാക്ക് എന്ന സിനിമയേയും മമ്മൂട്ടിയേയും പ്രശംസിച്ച് നടി എത്തിയത്. ‘ എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും അനങ്ങിയതു പോലുമില്ല. ഉള്ളില്‍ തറയ്ക്കുന്ന അനുഭവമായിരുന്നു സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍’, എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒക്ടോബര്‍ 7നാണ് റോഷാക്ക് തീയറ്ററില്‍ റിലീസ് ചെയ്തത്… മലയാളി പ്രേക്ഷകര്‍ക്ക് ഈ സിനിമ ഒരു പുതിയ തീയറ്റര്‍ അനുഭവമാണ് സമ്മാനിച്ചിരുന്നത്. എന്നും കഥാപാത്രങ്ങളില്‍ പുതുമ തേടിപ്പോകുന്ന മമ്മൂട്ടി എന്ന നടന്റെ അത്ഭുതപ്പെടുത്തുന്ന ഭാവാഭിനയങ്ങളാണ്

ഈ ചിത്രത്തിലും പ്രേക്ഷകര്‍ക്ക് കാണാന്‍ വേണ്ടി സാധിച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു റോഷാക്ക്. രണ്ട് ദിവസം മുമ്പ് ഒടിടിയിലും റിലീസ് ചെയ്തതോടെ റോഷാക്ക് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ആസിഫ് അലി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Trending

To Top