മുസ്തഫ ഇപ്പോഴും തന്റെ ഭർത്താവാണ്, പ്രിയമണിക്കെതിരെ മുസ്തഫയുടെ ആദ്യ ഭാര്യ

നടി പ്രിയ മണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. സിനിമകളിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയെ തേടി ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകളുമെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രിയാ മണി ഡാൻസ് റിയാലിറ്റി ഷോകളിലെ ജഡ്ജായൊക്കെ തിളങ്ങുകയാണ്.…

നടി പ്രിയ മണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. സിനിമകളിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയെ തേടി ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകളുമെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രിയാ മണി ഡാൻസ് റിയാലിറ്റി ഷോകളിലെ ജഡ്ജായൊക്കെ തിളങ്ങുകയാണ്. മലയാളത്തിലടക്കം അന്യഭാഷാ റിയാലിറ്റി ഷോകളിലും ജഡ്ജാണ് ഇപ്പോൾ പ്രിയ മണി. മലയാളത്തിൽ നിന്നും വിട്ടു നിൽക്കുന്ന നടി തെലുങ്കിലടക്കം നിരവധി ചിത്രങ്ങളിലും ഒപ്പം വെബ്‌സീരീസുകളിലും ഭാഗമായി മാറിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഫാമിലി മാനിലും ഹിസ്റ്റോറിയിലും മികച്ച അഭിനയം ആണ് പ്രിയ മണി കാഴ്ച വച്ചത്.

ഇപ്പോൾ മുസ്തഫക്കും പ്രിയ മാനിക്കുമെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുസ്തഫയുടെ ആദ്യ ഭാര്യ,മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താൻ അയാളുടെ ഭാര്യയാണെന്നും ആയേഷ പറയുന്നു. പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച് നിയമപരമായ നോട്ടീസ് നൽകിയിട്ടുമുണ്ട്. കൂടാതെ ഗാർഹിക പീഡനക്കേസും ഫയൽ ചെയ്തിട്ടുണ്ട്. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയിൽ താൻ ബാച്ചിലർ ആണെന്ന് മുസ്തഫ കോടതിയെ ബോധിപ്പിക്കുകയായിരുന്നെന്നും അയേഷ ആരോപിക്കുന്നു.2013 ലാണ് അയേഷയുമായി മുസ്ത വേർപിരിയുന്നത്. പിന്നീട് 2017ലാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. അയേഷയുമായുള്ള വിവാഹബന്ധത്തിൽ മുസ്തഫയ്ക്ക് രണ്ട് കുട്ടികളുണ്ട്.

സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു പ്രിയാമണിയുടെ വിവാഹം,2017 ലാണ് മുസ്തഫ രാജിനെ വിവാഹം കഴിക്കുന്നത് വാർത്ത പ്രധാന്യം നേടിയ താരവിവാഹമായിരുന്നു ഇത്.2003 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലേയ്ക്ക് എത്തുന്നത്. പിന്നീട് തമിഴ്,തെലുങ്ക്, മലയാളം, കന്നഡ, ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. എല്ലാ ഭാഷകളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ പ്രിയാമണിക്ക് കഴിഞ്ഞിരുന്നു. ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും പ്രിയ സജീവമാണ്.

മലയാളത്തിൽ കൂടാതെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ രീതിയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയിൽ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങൾ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവയോക്കെ പ്രധാന വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ പ്രിയാമണി എന്ന നടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിനെക്കളിൽ അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരത്തിന് കൂടുതൽ ശോഭിക്കാൻ കഴിഞ്ഞത്. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തിളങ്ങി. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികമാരിൽ ഒരാൾ കൂടിയാണ് താരം.