Film News

പത്ത് വര്‍ഷം മിണ്ടാതിരുന്നു..!! അഭിമുഖം നല്‍കാത്തതിന് പിറകിലെ കാരണം വെളിപ്പെടുത്തി വിജയ്..!!

ഏറ്റവും പുതിയ വിജയ് ചിത്രം ബീസ്റ്റ് റിലീസാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നടന്റെ ഓരോ വാക്കുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രോമഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട താരം, ഇത്രയും കാലം എന്തുകൊണ്ടാണ് താന്‍ അഭിമുഖങ്ങള്‍ നല്‍കാതിരുന്നത് എന്ന്കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി താരം മാധ്യമങ്ങള്‍ക്ക് മുന്നിലായി അഭിമുഖത്തിനായി പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. മുമ്പ് താന്‍ കൊടുത്ത അഭിമുഖം അച്ചടിച്ച് വന്നപ്പോള്‍ താന്‍

പറഞ്ഞതില്‍ നിന്നും മാറി മറ്റൊരു രീതിയിലാണ് അച്ചടിച്ച് വന്നതെന്നും അതോടെയാണ് കുറച്ച് നാളത്തേക്ക് അഭിമുഖങ്ങള്‍ കൊടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നുമാണ് വിജയ് പറയുന്നത്. ബീസ്റ്റിന്റെ സംവിധായകന്‍ നെല്‍സണ്‍ നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. തിരക്ക് കാരണമാണ് താരം അഭിമുഖങ്ങള്‍ കൊടുക്കാത്തത് എന്ന എല്ലാവരുടേയും ധാരണ തെറ്റായിരുന്നു. അഭിമുഖം കൊടുക്കാനുള്ള സമയമൊക്കെ

എനിക്കുണ്ട്. കാരണം, ഞാന്‍ അത്ര തിക്കുള്ള വ്യക്തിയൊന്നും അല്ല. പക്ഷേ അങ്ങനെ ചെയ്യാത്തതിന്റെ കാരണം ഇതാണെന്നും അദ്ദേഹം പറയുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍്പ നടത്തിയ അഭിമുഖത്തിന്റെ ഭാഗാമായി തനിക്ക് നേരിടേണ്ടി വന്ന കയ്‌പ്പേറിയ അനുഭവത്തിന്റെ പുറത്താണ് താരം ഈ മേഖലയില്‍ നിന്ന് മാറി നിന്നത്. പറഞ്ഞ കാര്യം അച്ഛടിച്ച് വന്നപ്പോള്‍ അതിന്റെ അര്‍ത്ഥ തലങ്ങള്‍ മാറി..

vijay3

ചോദിച്ചവരോടൊക്കെ ഞാന്‍ പറഞ്ഞതല്ല അച്ചടിച്ച് വന്നത് എന്ന് പറഞ്ഞു. പിന്നീടാണ് താന്‍ കുറച്ച് കാലത്തേക്ക് മിണ്ടാതിരിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിജയ് പറയുന്നത്. അതേസമയം, നടന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ഒരു സൂചനയും പുറത്ത വന്നിട്ടുണ്ട്. ആ തീരുമാനം ആരാധകര്‍ക്ക് വിട്ടിരിക്കുകയാണ് നടന്‍ വിജയ്.

 

Trending

To Top