Film News

സന്തോഷത്തിന്റെ നിമിഷങ്ങള്‍..! പിറന്നാള്‍ദിനം ആഘോഷമാക്കി നടി നവ്യ നായര്‍

തിരിച്ചു വരവിലും മികച്ച സ്വീകരണം നല്‍കിയായിരുന്നു നടി നവ്യ നായരെ ആരാധകര്‍ വരവേറ്റത്. ഇപ്പോഴിതാ താരം തന്റെ പിറന്നാള്‍ ദിനത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആഘോഷപരിപാടികളുടെ ഫോട്ടോകള്‍ നവ്യ നായര്‍ പങ്കുവെച്ചിട്ടുണ്ട്. 37-ാം പിറന്നാള്‍ ദിനമാണ് നവ്യ നായര്‍ ആഘോഷിച്ചിരിക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഇത്തവണ നവ്യ പിറന്നാള്‍ ദിനം ആഘോഷിച്ചത്.

സഹപ്രവര്‍ത്തകരും ആരാധകരും മറ്റ് പ്രിയപ്പെട്ടവരും നവ്യയ്ക്ക് പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആഘോഷത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയ നവ്യയ്ക്ക് ആശംസകള്‍ അറിയിച്ച് ആരാധകരും എത്തിയിരുന്നു. സന്തോഷത്തിന്റെ കുറച്ച് ഫോട്ടോകള്‍.. ദൈവത്തിന് നന്ദി… ആശംസകള്‍ അറിയിച്ച നിങ്ങള്‍ക്കും നന്ദി.. നിങ്ങളെ എല്ലാവരേയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത് പോയിരുന്നെങ്കിലും

ശക്തമായൊരു തിരിച്ചു വരവാണ് നവ്യ നായര്‍ വീണ്ടും മലയാള സിനിമാ രംഗത്തേക്ക് നടത്തിയത്. കാത്തിരുന്ന് കിട്ടിയ വേഷം വളരെ നന്നായി തന്നെ താരം പ്രേക്ഷകരിലേക്ക് എത്തിച്ചു. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ വീ്ണ്ടും മലയാളത്തിലേക്ക് തിരിച്ച് വന്നത്. തിരിച്ചു വരവ് മികച്ചൊരു സ്ത്രീ കഥാപാത്രത്തിലൂടെയാകണം എന്നത് താരത്തിന് വളരെ നിര്‍ബന്ധം ആയിരുന്നു.. ഒരുത്തീയിലെ നവ്യയുടെ കഥാപാത്രം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

സിനിമയുടെ രണ്ടാം ഭാഗവും എത്തുന്നു എന്ന വിവരവും അതില്‍ പ്രധാന വേഷത്തില്‍ നവ്യ ഉണ്ടാകുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. തന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ നിറം ചാര്‍ത്തിക്കൊണ്ട് പുതിയ പടവുകള്‍ താണ്ടി മുന്നോട്ട് കുതിയ്ക്കുന്ന നവ്യയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകളാണ് മലയാളികള്‍ നേര്‍ന്നത്.

Trending

To Top