Film News

നവ്യ നായര്‍ സച്ചിന്‍ സാവന്തിന്റെ ‘ഗേള്‍ ഫ്രണ്ട്’, 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് സമ്മാനിച്ചു!! ഇഡി കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് ഉള്‍പ്പെട്ട പണത്തട്ടിപ്പ് കേസിന്റെ അന്വേഷണത്തിലാണ് നടി നവ്യ നായരുമായുള്ള ബന്ധം പുറത്തുവന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താരത്തിനെ ചോദ്യം ചെയ്തതോടെയാണ് സംഭവം വൈറലായത്.

ഇപ്പോഴിതാ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങളാണ് ഞെട്ടിപ്പിക്കുന്നത്. നവ്യയുമായി ഡേറ്റിങ്ങിലാണ് എന്ന് സച്ചിന്‍ മൊഴി നല്‍കിയതോടെയാണ് താരം വിവാദത്തില്‍പ്പെട്ടത്. സച്ചിന്‍ നവ്യയ്ക്ക് സമ്മാനങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് ഞെട്ടിപ്പിക്കുന്നത്. സച്ചിന്‍ സാവന്ദും നവ്യയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് സാവന്ദിന്റെ ഡ്രൈവര്‍ സമീര്‍ ഗബാജി നലവാഡെ നല്‍കിയ മൊഴി. നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ സാവന്ദിന് പലതവണ ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കൊടുത്തിരുന്നെന്ന് സമീര്‍ ആയിരുന്നു.

നവ്യ നായരെ കാണാനായി മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് സാവന്ത് സ്ഥിരമായി എത്തിയിരുന്നു. ഒരുതവണ വിലകൂടിയ സ്വര്‍ണക്കൊലുസ് സമ്മാനമായി നല്‍കിയതായും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സച്ചിന്‍ സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്നാണ് ഇഡി കുറ്റപത്രത്തില്‍ പറയുന്നത്. മാത്രമല്ല, നവ്യ നായര്‍ സച്ചിന്‍ സാവന്തിന്റെ ‘ഗേള്‍ ഫ്രണ്ട്’ ആണന്നും പറയുന്നുണ്ട്.

സാവന്ദിന്റെ സുഹൃത്ത് സാഗര്‍ ഹനുബന്ദ് താക്കൂറിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്. നവി മുംബൈയിലെ ജിമ്മില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടെന്നുമാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.

ഇക്കഴിഞ്ഞ ജൂണിലാണ് കളളപ്പണക്കേസില്‍ സച്ചിന്‍ സാവന്ദിനെ അറസ്റ്റ് ചെയ്തത്. സാവന്തിന് 4.11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ 2.5കോടി കുടുംബത്തിന്റെ പേരിലാണ്. ഡ്രൈവറുടെ പേരിലും ഇയാള്‍ ബിനാമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

സാവന്തിന്റെ വാട്‌സ്ആപ്പ് ചാറ്റില്‍ നിന്നാണ് നടിയുമായുള്ള ബന്ധം ഇഡി കണ്ടെത്തിയത്. സൗഹൃദത്തിന്റെ പേരില്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിച്ചതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നായിരുന്നു നവ്യയുടെ മൊഴി. ഒരേ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്ന നിലയിലുള്ള ബന്ധം മാത്രമാണ്. മകന്റെ പിറന്നാളിന് സമ്മാനം നല്‍കിയിട്ടുണ്ടെന്നും നവ്യ പറഞ്ഞിരുന്നു.

Trending

To Top