Film News

‘മനുഷ്യന്മാര്‍ നക്‌സലൈറ്റുകള്‍ ആവുന്നത് വെറുതെയല്ല’- നവ്യ നായരുടെ ‘ഒരുത്തീ’, ട്രെയ്‌ലര്‍

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവ്യ നായര്‍, വിനായകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു വീട്ടമ്മയുടെ അതിജീവന കഥയാണ് ചിത്രം പറയുന്നത്. ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും ചിത്രം. ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും പരോക്ഷമായി അവതരിപ്പിക്കും. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

എസ് സുരേഷ് ബാബു ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Trending

To Top