ലീല തോമസായി നസ്രിയ ഫഹദ്, ‘അണ്ടേ സുന്ദരാനികി’ ടീസര്‍ പുറത്ത്

നാനി നായകനായെത്തുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ‘അണ്ടേ സുന്ദരാനികി’ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ നായികയായി എത്തുന്ന നസ്രിയ ഫഹദിന്റെ കഥാപാത്രത്തെ ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തുന്നു. ലീല തോമസ് എന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ…

nazriya-fahad-ante-sundaraniki-teaser

നാനി നായകനായെത്തുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ‘അണ്ടേ സുന്ദരാനികി’ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ നായികയായി എത്തുന്ന നസ്രിയ ഫഹദിന്റെ കഥാപാത്രത്തെ ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തുന്നു. ലീല തോമസ് എന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. നടിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

വിവേക് അത്രേയ ആണ് സംവിധാനം. മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മാണം. ജൂണ്‍ 10ന് ചിത്രം റിലീസ് ചെയ്യും. മലയാളി താരം തന്‍വി റാം ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. നാദിയ മൊയ്തു, രാഹുല്‍ രാമകൃഷ്ണ, സുഹാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ‘മണിയറയിലെ അശോകന്’ ശേഷമുള്ള നസ്രിയയുടെ സിനിമയാണ് അണ്ടേ സുന്ദരാനികി. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.