Connect with us

Hi, what are you looking for?

Film News

‘നാല് വര്‍ഷങ്ങളായി നടത്തിവന്ന പോരാട്ടത്തിന്റെ വിജയം’ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ഗീതു മോഹന്‍ദാസ്

geethu mohandas on high-court-verdict-after-wcc-plea
geethu mohandas on high-court-verdict-after-wcc-plea

കേരളത്തിലെ സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധിയുമായി ഹൈക്കോടതി. ആഭ്യന്തര പരിഹാര പരാതി സെല്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 2018 ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഹൈക്കോടതി വിധി പ്രശംസിച്ച് നടി ഗീതു മോഹന്‍ദാസ് രംഗത്തെത്തി. കൂടാതെ വിധിയില്‍ ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങളും അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി നടത്തിവന്ന പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും, ഇതൊരു ചരിത്ര നേട്ടമാണെന്നും ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/geetu.mohandas/posts/pfbid02UUwdsLbXuUZDXkb53u23JH5U3zE7PERWNKWouArvDJTZQxiQKauKge3fvL7Y1ngGl

രാജ്യത്ത് നിലനില്‍ക്കുന്ന നിയമമുണ്ട്. ഏത് തൊഴില്‍മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരേ ചൂഷണം നടന്നാല്‍ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം. ഈ നിയമം സിനിമയ്ക്കും ബാധകമാണ്. സിനിമയില്‍ ഒട്ടേറെ സ്ത്രീകളാണ് ജോലി ചെയ്യുന്നത്- ഹൈക്കോടതി പറഞ്ഞു. കൊ്ച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് ഡബ്യൂ.സി.സി ഈ ആവശ്യവുമായി ശക്തമായ രംഗത്ത് വന്നത്.

You May Also Like