വിവാഹത്തിന് മുമ്പ് എങ്ങിനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും! ജീവിതരഹസ്യം വെളിപ്പെടുത്തി നസ്രിയ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയും. വിവാഹശേഷവും നസ്രിയ സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ തങ്ങളുടെ കുടുംബജീവിതം വിജയകരമായി മുന്നോട്ടുപോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ കുടുംബജീവിതത്തെ…

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയും. വിവാഹശേഷവും നസ്രിയ സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ തങ്ങളുടെ കുടുംബജീവിതം വിജയകരമായി മുന്നോട്ടുപോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.

സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ കുടുംബജീവിതത്തെ കുറിച്ച് പറയുന്നത്. രണ്ടു പേരും പരസ്പര ബഹുമാനത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് നസ്രിയ പറയുന്നു.

ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തങ്ങള്‍ ഒന്നിച്ചത്. ഞാന്‍ ഫഹദിനെയും ഫഹദ് എന്നെയും മാറ്റാന്‍ നോക്കിയിട്ടില്ലെന്നും നസ്രിയ പറഞ്ഞു. വിവാഹത്തിന് മുമ്പ് എങ്ങിനെയായിരുന്നുവോ അങ്ങനെ തന്നെയാണ് തുടരുന്നത്. ഞാന്‍ വന്നതുകൊണ്ട് ഫഹദ് ലൗഡര്‍ പേഴ്സണോ ഫഹദ് വന്നതുകൊണ്ട് ഞാന്‍ സൈലന്റ് പേഴ്സണോ ആയിട്ടില്ലെന്നും രണ്ടു പേരും പരസ്പര ബഹുമാനത്തോടെയാണ് മുന്നേറുന്നതെന്നും നസ്രിയ പറഞ്ഞു.

ഫഹദിന്റെ കഥാപാത്രങ്ങളെ വിമര്‍ശിക്കാന്‍ തനിക്ക് അവസരം കിട്ടിയിട്ടില്ലെന്നും നസ്രിയ പറയുന്നു. മൂഡ് ശരിയല്ലെങ്കില്‍ തമാശയ്ക്ക് വിമര്‍ശിക്കും എന്നല്ലാതെ സീരിയസായി വിമര്‍ശിച്ചിട്ടില്ല. അങ്ങനെ വിമര്‍ശിക്കാനും കുറ്റം പറയാനും ഫഹദ് ഒരു അവസരവും നല്‍കിയിട്ടില്ല. മാത്രമല്ല, രണ്ടു പേരും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും നസ്രിയ പറയുന്നു.

സിനിമയില്‍ നിന്നും ഇടയ്ക്കിടെ ഇടവേള എടുക്കുന്നത് മനപൂര്‍വ്വമല്ല. ഇടയ്ക്കിടെ കഥ കേള്‍ക്കും. ഇഷ്ടപ്പെട്ടാല്‍ ഓകെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താലാണ് ഇടവേള എടുക്കുന്നത്.

എക്സൈറ്റ് ചെയ്യിപ്പിക്കിന്നതും വ്യത്യസ്തതയുള്ള കഥകളുമാണ് ഇഷ്ടം. വിജയിക്കാത്ത സിനിമയായാല്‍ പോലും വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിക്കുന്നത് എന്നും നസ്രിയ പറയുന്നു.