Connect with us

Hi, what are you looking for?

Film News

ബോംബെയില്‍ നിന്നുള്ള ഒരു അധോലോക ഡോണ്‍ ആയി ജി വേണുഗോപാല്‍

g venugopal new look viral on social media

നിരവധി മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഗായകന്‍ ജി വേണുഗോപാലിനെ മലയാളികള്‍ക്ക് ഏറെയിഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ ഒരു ഗായകന്‍ എന്നതിനപ്പുറം ഒരു മികച്ച നടന്‍ കൂടെയാണ് താന്‍ എന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ജഡ്ജിങ് പാനലിലും അദ്ദേഹം അംഗമാണ്. പരിപാടിയുടെ ഭാഗമായി നടത്തുന്ന സ്‌കിറ്റില്‍ താന്‍ ഒരു അധോലോക ഡോണ്‍ ആയി അഭിനയിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു. കഥാപാത്രത്തിനായി നടത്തിയ മേക്കോവറിന്റെ ചിത്രവും ഗായകന്‍ പങ്കുവെച്ചിട്ടുണ്ട്.

‘അടുത്ത വിഷു ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ജഡ്ജസ് ഒണ്‍ലി സ്‌കിറ്റ് റെഡിയാകുന്നു സുഹൃത്തുക്കളേ. ഇത്തവണ ബോംബെയില്‍ നിന്നുള്ള ഒരു അധോലോക ഡോണ്‍ ആയാണ് മേക്കോവര്‍. വളരെ നിരുപദ്രവകരമായ ഒരു പേരും, ഉണ്ണിയേട്ടന്‍! പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയുടെ സ്പൂഫ് ഡയലോഗ്‌സും’ ജി വേണുഗോപാല്‍ കുറിച്ചു.

You May Also Like