Film News

പ്രണയ പുഷ്പങ്ങളുമായി നിമിഷ സജയന്‍!!! ആര്‍ക്കാണെന്ന് ആരാധകലോകം

തൊണ്ടി മുതലും ദൃക്‌സാക്ഷിയിലൂടെയും മലയാളത്തിലെ ശ്രദ്ധേയയായി മാറിയ നായികയാണ് നിമിഷ സജയന്‍. ആദ്യ ചിത്രത്തിലെ അഭിനയം തന്നെ നിമിഷയെ പ്രിയങ്കരിയാക്കി മാറ്റിയിരുന്നു. പിന്നീട് ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിവയും നിമിഷയുടെ അഭിനയമികവ് തെളിയച്ച ചിത്രങ്ങളായിരുന്നു. മാത്രമല്ല മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷയ്ക്ക് ലഭിച്ചിരുന്നു.

ഇപ്പോഴിതാ നിമിഷ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ചിത്രം പങ്കുവച്ചതോടെ നിരവധി അഭ്യൂഹങ്ങളും കമന്റ് ബോക്‌സില്‍ നിറയുന്നുണ്ട്. ക്യാമറയ്ക്ക് നേരെ രണ്ടു റോസാപുഷ്പങ്ങള്‍ നീട്ടുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

തന്റെ ബെഡ്‌റൂമില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ഒരു ക്യാപ്ഷനും നല്‍കാതെ ലവ് ഇമോജി മാത്രമാണ് നല്‍കിയിരിക്കുന്നത്. ആര്‍ക്കാണ് താരം റോസാപ്പൂ സമ്മാനിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം.

Trending

To Top