Film News

രാജീവ് രവി-നിവിൻ പോളി ചിത്രം ‘തുറമുഖം’ അടുത്ത മാസമെത്തും?

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിനായി പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുകയാണ്. നിരവധി തവണയാണ് സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചത്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കൊടുവിൽ തുറമുഖം അടുത്ത മാസം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.തുറമുഖം ഈ വരുന്ന മാർച്ച് 10-ന് റിലീസ് ചെയ്യുമെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയിതിരിക്കുന്നത്.

അതേ സമയം അണിയറ പ്രവർത്തകരിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. നിവിനെ കൂടാതെ ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത് ,മണികണ്ഠൻ ആചാരിതുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് ഗോപൻ ചിദംബരമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് തുറമുഖം പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് സിനിമയുടെ റിലീസ് വൈകുന്നതിന് കാരണമെന്ന് നായകൻ നിവിൻ പോളി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് സിനിമ ഏറ്റെടുത്തിരുന്നു.

Trending

To Top