Film News

തായ്കൊണ്ടോ പരിശീലനം മുടക്കാതെ നിമിഷ സജയന്‍!!!

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ താരമാണ് നിമിഷ സജയന്‍. ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നായികയാണ് നിമിഷ. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷ നേടിയിരുന്നു.

അഭിനയത്തില്‍ മാത്രമല്ല, ആയോധനകലയിലും താരമാണ് നിമിഷ. മുംബൈയിലായിരുന്നു
നിമിഷയുടെ കുട്ടിക്കാലം. ചെറുപ്പക്കാലത്ത് തന്നെ കലാകായിക രംഗങ്ങളിലും മാര്‍ഷ്യല്‍ ആര്‍ട്‌സുമെല്ലാം പരിശീലിച്ചിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൊറിയന്‍ ആയോധന കലയായ തായ്‌ക്കൊണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയയാളാണ് നിമിഷ.

മാസ്സ് കമ്മ്യൂണിക്കേഷന്‍ ബിരുദപഠനത്തിനിടയിലാണ് താരം സിനിമയിലേക്ക് എത്തിയത്.’തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ അഭിനയത്തിന്റെ തിരക്കിലും വീണ്ടും തായ്കൊണ്ടോയിലേക്ക് തിരിച്ചെത്തുകയാണ് നിമിഷ. പരിശീലനത്തിന് എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. കാക്കനാട് സ്ഥിതി ചെയ്യുന്ന വണ്‍ സ്റ്റെപ്പ് ക്ലബിലാണ് നിമിഷ പരിശീലനത്തിന് എത്തിയിരിക്കുന്നത്. മാസ്റ്റര്‍ ജിയോയുടെ കീഴിലാണ് നിമിഷയുടെ പരിശീലനം. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തന്റെ സൗന്ദര്യസംരക്ഷണത്തിന് വ്യത്യസ്തമായ രീതികളാണ് താരം പിന്തുടരുന്നത്. സിനിമയില്‍ അല്ലാതെ പുറത്ത് അധികം മേക്കപ്പ് അണിയാന്‍ ഇഷ്ടമില്ലാത്ത ആളാണ് താനെന്ന് നടി പലപ്പോഴും അഭിമുഖങ്ങളില്‍ പറയാറുണ്ട്.

ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’, ‘നായാട്ട്’, ‘മാലിക്’, ‘ഒരു തെക്കന്‍തല്ലുകേസ്’ എന്നിവയൊക്കെ നിമിഷയുടെ അടുത്തിടെ ഇറങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളാണ്. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ ആണ് നിമിഷയുടെ റിലീസ് ചെയ്യാനുള്ള ചിത്രം.

Trending

To Top