Film News

ഇത് ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ച കാര്യം..! കണ്ണ് നിറച്ച് സജീഷ്- പ്രതിഭ വിവാഹത്തിന് നടന്റെ കമന്റ്..!

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് താങ്ങായി ഇനി പ്രതിഭയുണ്ട്. ലിനിയുടെ മക്കള്‍ക്ക് പുതിയ അമ്മയെ കിട്ടിയ വാര്‍ത്ത ഓരോ മലയാളിയുടെ മനസ്സിലും സന്തോഷം തീര്‍ത്തിരിക്കുകയാണ്. ലിനിയുടെ വേര്‍പാടിന് ശേഷം താനും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വിവരം സജീഷ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി എല്ലാവരേയും അറിയിച്ചത്. വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷ് അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചത്.

ഇപ്പോഴിതാ ഇവരുടെ വിവാഹ വീഡിയോയ്ക്ക് അടിയിലായി നടന്‍ നിര്‍മ്മല്‍ പാലാഴി കുറിച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. പെങ്ങളെ…ഞങ്ങളെ(മലയാളികളുടെ)പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ എന്നാണ് വീഡിയോക്ക് താഴെ നിര്‍മ്മല്‍ എഴുതിയത്. താരത്തിന്റെ ഈ കമന്റിന് അടിയില്‍ പോലും നിരവധി ലൈക്കുകളാണ്.. വന്നത് മലയാളികള്‍ ഒന്നടങ്കം പറയാന്‍ ആഗ്രഹിച്ച കാര്യമാണ് നിര്‍മ്മല്‍ തന്റെ കമന്റിലൂടെ കുറിച്ചിരിക്കുന്നത്.

ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പില്‍ നേരത്തെ അറിയിച്ചിരുന്നു. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം.

എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചിരുന്നു. വിവാഹ വാര്‍ത്ത വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ അടക്കമുള്ള മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തത്. മക്കളെ സാക്ഷി നിര്‍ത്തി അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹം ആയിരുന്നു ഇത്.

Trending

To Top