Film News

‘രണ്ട് വിഭാഗം ആളുകളെയും ഈ സിനിമ അത്ര കണ്ട് തൃപ്തിപ്പെടുത്തുന്നുണ്ട്’

എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ സിനിമ ഒരു പുസ്തകം വായിക്കുന്ന പോലെയാണ് കണ്ട് തീര്‍ക്കേണ്ടതെന്ന് നിഷ പി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഭക്തിയില്‍ രണ്ട് തരമുണ്ട്.. യുക്തിയുള്ള ഭക്തിയും അല്ലാത്തതും.. എന്റെ വീട്ടില്‍ ഉള്ള മുതിര്‍ന്നവരുടെ ഭക്തിയല്ല എന്റേത്.. ഞാന് ഈശ്വരനില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എനിക്ക് കാവല്‍ ഉള്ള ശക്തിയെ ഭയക്കുന്നുമില്ല.. ഈ രണ്ട് വിഭാഗം ആളുകളെയും ഈ സിനിമ അത്ര കണ്ട് തൃപ്തിപ്പെടുത്തുന്നുണ്ട്.. ഇനി ഇത് രണ്ടുമല്ലാത്ത യുക്തി മാത്രം ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍
ഒരു കുഞ്ഞിന്റെ മനസിലൂടെ സഞ്ചരിച്ചു നിങ്ങളുടെ യുക്തിയെ ഒരു തരി പോലും ചോദ്യം ചെയ്യാത്ത രീതിയില്‍ കഥ അവസാനിപ്പിക്കുന്നുണ്ട്. അതില്‍ സിനിമ അനുഭവത്തിന് വേണ്ടി ചേര്‍ത്ത ചെറിയ പൊടിപ്പും തോങ്ങലും അല്ലാതെ ഒരു മാജിക്കുമില്ല.. ആദ്യ പകുതിയില്‍ സ്‌നേഹവും ലാളനയും ഓവര്‍ doze ചെയ്തു കേറ്റിയത് ആ പകുതി ആവസാനിക്കുമ്പോഴേക്കും നമ്മളെ കരയിക്കാതെ വിടില്ലെന്ന കഥകൃത്തിന്റെ വാശിയാണ്.. പക്ഷേ,, രണ്ടാം പകുതി തുടങ്ങി നിമിഷങ്ങള്‍ക്ക് ഉള്ളില്‍ നമ്മള്‍ എന്തിനാണ് കരഞ്ഞതെന്നോ കഥക്ക് അങ്ങനെ ഒരു ആദ്യ പകുതി ഉണ്ടെന്നോ പാടെ മറന്നു പോകുന്ന ഒരു മാജിക് സംഭവിക്കുന്നുണ്ട്.. പിന്നീട് അങ്ങോട്ട് തികച്ചും പ്രെഡിക്റ്റബിള്‍ ആയി ട്വിസ്റ്റ് വരെ നീങ്ങുന്ന കഥ ഒരു കൊച്ചു കുഞായി നൊസ്റ്റാള്‍ജിയ യോടെ കാണാം വൃദ്ധരുടെ ഭക്തിയോടെ കാണാം… അതല്ലാതെ.. ഒരു സ്‌ക്രീന്‍ നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന പുരുഷ സൗന്ദര്യത്തെ കണ്ണിമക്കാതെ ആസ്വദിച്ചു കൊണ്ടും കാണാം ??.. ഇതില്‍ ഏതേലും ഒരു വിഭാഗത്തില്‍ നമ്മള്‍ എല്ലാവരും പെടുന്നുണ്ടാവുമല്ലോ. ഒടുവില്‍.. ഓ ഇതായിരുന്നോ! എന്നൊരു ചെറിയ മന്ദാഹാസത്തോടെ ഓരോരുത്തര്‍ക്കും convincing ആയ ട്വിസ്റ്റ് കണ്ട്.. യുക്തി ഭദ്രമാക്കി,,,ഹരിവരാസനം കേട്ട് ഇറങ്ങി പോരാം.. സ്‌ക്രീനില്‍ കണ്ട സെക്കന്‍സ് ഹാഫ് ഒരു ദൃശ്യ വിരുന്നെന്നോണം ഇനിയും കാണാലോ എന്ന ആഗ്രഹത്തോടെ,,,,,
ഈ സിനിമ ഒരു പുസ്തകം വായിക്കുന്ന പോലെയാണ് കണ്ട് തീര്‍ക്കേണ്ടത് എഴുത്തുകാരന്‍ ഒന്നിനും നിര്‍ബന്ധിക്കുന്നില്ല, ആസ്വാദനം നിങ്ങളുടെ ചിന്തകള്‍ക്ക് ശീലങ്ങള്‍ക്ക് വിട്ടു തന്നിരിക്കുന്നു!
അതെ സമയം ഇഷ്ടമുള്ളവരുടെ എല്ലാം സ്വന്തമായ അയ്യപ്പ സങ്കല്പത്തിന് അഴകും തേജസും ഉള്ള ഒരു രൂപം നല്‍കി അത്യധികം ബഹുമാനത്തോടെ നില നിര്‍ത്തി തരുന്നു.. മാളികപ്പുറം സൗന്ദര്യമാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Trending

To Top