ചിരിപ്പൂരത്തിന് തിരികൊളുത്താന്‍ നിവിനും ടീമും; സാറ്റര്‍ഡേ നൈറ്റ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

റോഷന്‍ ആന്‍ഡ്രൂസ്- നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന ചിത്രം സാറ്റര്‍ഡേ നൈറ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തിയേറ്ററുകളില്‍ ചിരിപ്പൂരം തീര്‍ക്കുമെന്നതില്‍ സംശയമില്ല. ഇപ്പോഴിതാ ചിത്രം നവംബര്‍ 4ന് തിയറ്ററുകളില്‍…

റോഷന്‍ ആന്‍ഡ്രൂസ്- നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന ചിത്രം സാറ്റര്‍ഡേ നൈറ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തിയേറ്ററുകളില്‍ ചിരിപ്പൂരം തീര്‍ക്കുമെന്നതില്‍ സംശയമില്ല. ഇപ്പോഴിതാ ചിത്രം നവംബര്‍ 4ന് തിയറ്ററുകളില്‍ എത്തും. ഈ അവസരത്തില്‍ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ച വിവരം അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബുക്ക് മൈ ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സ്റ്റാന്‍ലിയെയും സുഹത്തുക്കളെയും കാണാന്‍ തയ്യാറാകൂ എന്നാണ് ബുക്കിംഗ് വിവരം പങ്കുവച്ച് നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സാറ്റര്‍ഡേ നൈറ്റ് വളരെ കളര്‍ഫുള്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടാഗ് ലൈന്‍ കിറുക്കനും കൂട്ടുകാരും എന്നാണ്. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നിവിന്‍ പോളിയെ കൂടാതെ അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സ്റ്റാന്‍ലി ഡേവിസ്, അജിത്ത്, ജസ്റ്റിന്‍, സുനില്‍ എന്നീ സുഹൃത്തുകളുടെ കഥ പറയുന്ന സാറ്റര്‍ഡേ നൈറ്റിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നവീന്‍ ഭാസ്‌കര്‍ ആണ്.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് വിനായക അജിത്ത് ആണ്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, ശാരി, വിജയ് മേനോന്‍, അന്തരിച്ച നടന്‍ പ്രതാപ് പോത്തന്‍, മാളവിക, അശ്വിന്‍ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബംഗളൂരു, മൈസൂരു. ചിത്രദുര്‍ഗ, ദുബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.