Connect with us

Hi, what are you looking for?

Film News

ഗംഭീര പ്രകടനവുമായി ജാൻവി കപൂർ; ‘മിലി’യുടെ ട്രെയ്‌ലർ കാണാം

മാത്തുക്കുട്ടി സേവ്യർ അന്ന ബെന്നിനെ ടൈറ്റിൽ കഥാപാത്രമായി അവതരിപ്പിച്ച സിനിമയായിരുന്നു ഹെലൻ. സിനിമയുടെ ഒഫിഷ്യൽ ഹിന്ദി റീമേക്ക് 2020 ൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മിലി എന്ന് പേരിട്ടിരിക്കുന്ന സിനിമ തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ മിലി എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് പ്രമുഖ നിർമ്മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച പ്രമുഖ ബോളിവുഡ് നടി ശ്രീദേവിയുടെയും മകളായ ജാൻവി കപൂറാണ്.

ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ആയിരുന്നു സിനിമ നിർമിച്ചത്.


സണ്ണി കൗശൽ, ഹസ്‌ലീൻ കൗർ, മനോജ് പഹ്വ,രാജേഷ് ജെയ്‌സ്, സഞ്ജയ് സൂര്യ, വിക്രം കൊച്ചാർ, അനുരാഗ് അറോറ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾബോണി കപൂറാണ് മിലി നിർമിക്കുന്നത്.സീ സ്റ്റുഡിയോസാണ് മിലിയുടെ സഹനിർമ്മാതാക്കൾ .ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്‌മാനാണ്.സുനിൽ കാർത്തികേയനാണ് മിലിയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം നിർവഹിക്കുന്നത് മോനിഷ ആർ ബൽദവയാണ്.

 

You May Also Like