Film News

അജിത് ചിത്രം 62 നെ ഒപ്പം ഇനിയും വിഘ്‌നേഷ് ശിവൻ ഇല്ല 

തമിഴകത്തു നിരവധി ആരാധകരുള്ള താരം ആണ് തല അജിത്, ഇപ്പോൾ താരത്തിന്റെ 62  യെന്ന  ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്‌നേശ് ശിവൻ ആണെന്ന് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു, എന്നാൽ ഇപ്പോൾ അതിന്റെ ശരി രൂപീകരണം എത്തിയിരിക്കുകയാണ്, ചിത്രം ഇനിയും സംവിധാന ചെയ്യുന്നത് വിഘ്‌നേശ് അല്ല. അതിൽ ഇപ്പോൾ വ്യക്തത എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അജിത്തിന്റെ  ചിത്രം വിഘ്‌നേശ് തന്റെ ട്വിറ്റെർ പേജിൽ നിന്നും ഡിലീറ്റ് ചെയ്യ്തിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഇങ്ങനൊരു മാറ്റം വിഘ്‌നേശ് നടത്തിയതെന്ന്  ഒരു വ്യക്തതയും ഇല്ല, എന്നാൽ അജിത് ചിത്രം അറ്റ്ലി ആണ് സംവിധാനം ചെയ്യുന്നതെന്നും പറയുന്നു, ഒന്നും സ്ഥിതീകരിച്ചു പറഞ്ഞിട്ടില്ല.

മുൻപ് ഈ വാർത്ത എത്തിയിരുന്നെങ്കിലും തന്റെ ട്വിറ്റെർ പേജിൽ നിന്നും അജിത്തിന്റെ ചിത്രം മാറ്റിയപ്പോൾ മുതൽ ഇതിനെ വലിയ ഒരു തെളിവായി എന്നാണ് പറയുന്നത്. ഇപ്പോൾ ഈ ചിത്രം സംവിധാനം ചെയ്യാൻ അറ്റ്ലി  എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്തുകൊണ്ടാണ് വിഘ്‌നേശ് ഈ സിനിമയുടെ സംവിധാനം ഒഴിവാക്കിയതെന്ന് ഒരു വ്യക്തതയും വന്നിട്ടില്ല.

Trending

To Top