Connect with us

Hi, what are you looking for?

Film News

പോസ്റ്റ് വായിക്കാതെയാണ് ലൈക്ക് അടിച്ചത്! വിജയ്, ലോകേഷ് പ്രശ്‌നത്തിൽ വിഘ്‌നേഷ് പറയുന്നു 

വിജയ് ആരാധകർ കാത്തിരിക്കുന്ന ലോകേഷ് കനകരാജ്, വിജയ് എന്നിവരുടെ പുതിയ ചിത്രം ആണ്  ‘ലിയോ ‘, ഇപ്പോൾ ചിത്രത്തെ കുറിച്ച് ചില അഭ്യൂഹങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. ലിയോ യിലെ നാ റെഡി താൻ എന്ന ഗാനത്തിന് ശേഷം ലോകേഷും, വിജയ്‌ യും അത്ര രസത്തിൽ അല്ലെന്നാണ് അഭ്യൂഹങ്ങൾ, എന്നാൽ ചിത്രത്തിന്റെ പല പ്രമോഷനുകളിലും വിജയ് യുടെയും, ലോകേഷിന്റെയും ഹാഷ്ടാഗ് പോലും എത്തിയിരുന്നില്ല എന്നുള്ള കണ്ടെത്തലുകളും പലരും നടത്തി.

എന്നാൽ ഈ പ്രശ്നത്തിൽ പെട്ടിരിക്കുകയാണ് സംവിധായകൻ വിഘ്‌നേശ്‌ശിവൻ, വിജയ് യും ലോകേഷും തെറ്റിപ്പിരിഞ്ഞ എന്ന പോസ്റ്റിനാണ് വിഘ്‌നേശ് ലൈക്ക് അടിച്ചിരിക്കുന്നത്, അതോടെ എല്ലാവരും ഈ അഭ്യൂഹം ശരി വെക്കുന്ന രീതിയിൽ ആയി കാര്യങ്ങൾ, എന്നാൽ ഇപ്പോൾ വിഘ്‌നേഷ്  ഇതിനെതിരെ പ്രതികരിച്ചെത്തുകയാണ്.

ഇപ്പോൾ വിജയ് ആരാധകരോടായി വിഘ്‌നേഷ് പറയുന്നു, പ്രിയപ്പെട്ട വിജയ് ആരാധകരെ,ലോകേഷ് ആരാധകരെ , ഞാൻ പോസ്റ്റ് വായിക്ക തെയാണ് ലൈക്ക് അടിച്ചത്. നിങ്ങളെ ഞാൻ ഒന്നുകൂടി ആശയകുഴപ്പത്തിലാക്കിയതിനെ ക്ഷമ ചോദിക്കുന്നു. ഞാൻ ലോകേഷിന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്ന ഹെഡിങ് നോക്കിയില്ല പകരം ലോകിയുടെ അഭിമുഖമായിരുന്നു ശ്രെദ്ധിച്ചത് അതിനാണ് ലൈക്ക് അടിച്ചത്, നിങ്ങളെ പോലെ ഞാനും ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്, എന്നോട് നിങ്ങൾ ക്ഷമിക്കൂ എന്നാണ് വിഘ്‌നേഷ് ഈ സംഭവത്തിൽ പറയുന്നത്.

 

You May Also Like