Film News

അഞ്ച് വര്ഷം മുൻപ് പ്രിയ പറഞ്ഞത് സംവിധായകൻ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത് എന്നാണ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഒരു ഗാനത്തിൽ കൂടി പ്രിയ നിരവധി ആരാധകരെ ആണ് സ്വന്തമാക്കിയത്. മാണിക്യ മലരായി എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനത്തിൽ പ്രിയ സൈറ്റ് അടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഈ രംഗം ഉൾപ്പെടുന്ന ഗാനം ആദ്യം തന്നെ പുറത്ത് ഇറങ്ങിയിരുന്നു. എന്നാൽ പ്രിയയുടെ കണ്ണിറുക്കലും പുരികം പോക്കലും എല്ലാം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അങ്ങനെ പ്രിയ വാര്യർ സോഷ്യൽ മീഡിയയിൽ സെൻസേഷണൽ ആകുകയും ചെയ്തു.

നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ആദ്യ സിനിമയിൽ കൂടി മലയാളികളുടെ ഇടയിൽ ആരാധകരെ നേടിയെടുത്ത താരം ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ പ്രിയ വാര്യർ പറഞ്ഞ ചില കാര്യങ്ങളും അതിനു ഒമർ ലുലു നൽകിയ മറുപടിയും ഒക്കെയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പേർളി മാണി അവതരിപ്പിക്ക അഭിമുഖത്തിൽ അടുത്തിടെ ആണ് പ്രിയ വാര്യർ പങ്കെടുത്തത്. അതിൽ ആ കണ്ണിറുക്കൽ രംഗം ചെയ്തത് സംവിധായകൻ പറഞ്ഞിട്ടാണോ എന്ന് പേർളി പ്രിയ വാര്യരോട് ചോദിക്കുന്നുണ്ട്.

എന്നാൽ അത് താൻ സ്വയം ചെയ്തത് ആണെന്ന് പ്രിയ മറുപടി പറയുന്നത്. അതെ സമയം അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒമർ ലുലുവും ഒത്ത് പ്രിയ വാര്യർ പങ്കെടുത്ത ഒരു അഭിമുഖത്തിൽ ഈ രംഗത്തെ കുറിച്ച് ചോദിക്കുമ്പോൾ സംവിധായകൻ പറഞ്ഞിട്ടാണ് താൻ അത് ചെയ്തത് എന്ന് പ്രിയ പറയുന്നതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നുണ്ട്. പിരികം പൊക്കാൻ പറ്റുമോ എന്ന് ഒമർ ഇക്ക എന്നോട് ചോദിച്ചപ്പോൾ ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞിരുന്നു. എങ്കിൽ ചെറുതായി ഒന്ന് സൈറ്റ് കൂടി അടിച്ചേക്ക് എന്ന് ഒമറിക്ക പറഞ്ഞെന്നും അങ്ങനെയാണ് ഞാൻ അത് ചെയ്തത് എന്നും പ്രിയ പറയുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട്  അഞ്ച് വര്‍ഷമായില്ലേ പാവം കുട്ടി മറന്നതാവാം, വല്യചന്ദനാദി ഓര്‍മ്മക്കുറവിന് ബെസ്റ്റാ എന്ന് ഒമർ ലുലു കുറിച്ചിരിക്കുന്നത്.

Trending

To Top