Film News

എന്റെ കുടുംബം എന്നേക്കാൾ സ്നേഹിച്ചത് അവനെയായിരുന്നു

നിരവധി ആരാധകരെ വളരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത താരമാണ് പ്രിയ വാര്യർ. ഒറ്റ പാട്ട് സീനിൽ കൂടിയാണ് പ്രിയ ആരാധകരെ സ്വന്തമാക്കിയത്. സിനിമ ഇറങ്ങുന്നതിന് മുൻപ് ഇറങ്ങിയ ഗാനത്തിലെ ഒരു കണ്ണിറുക്കൽ രംഗമാണ് പ്രിയ വാര്യർക്ക് ഇത്രയേറെ ആരാധകരെ നേടി കൊടുത്തത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആയിരുന്നു പ്രിയയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഉണ്ടായത്. നിരവധി പേരാണ് പ്രിയയെ സോഷ്യൽ മീഡിയയിലും ഫോളോ ചെയ്യാൻ തുടങ്ങിയത്. എന്നാൽ മലയാളത്തിൽ ഒരു സിനിമ മാത്രം ചെയ്ത പ്രിയ ബോളിവുഡിലും തെലുങ്കിലും സജീവമായി തന്നെ തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പ്രിയ വാര്യർ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് പടിക്കുള്ള കാലഘട്ടത്തിൽ അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല എന്നും ഉണ്ടായിരുന്നത് ആൺ സുഹൃത്തുക്കൾ ആയിരുന്നു എന്നും പ്രിയ പറയുന്നു. മാത്രമല്ല, നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ ടീച്ചർമാരും അനുവദിച്ചിരുന്നില്ല എന്നും താരം പറയുന്നു. പ്രണയത്തിനു അങ്ങനെ റൂളുകൾ ഒക്കെ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാൾ അല്ല ഞാൻ. നമുക് ഒരു റിലേഷന്ഷിപ്പിൽ ഏർപ്പെടുമ്പോൾ നമ്മുടെ വ്യക്തിത്വം നിലനിർത്താൻ കഴിയുന്നു എങ്കിൽ അതാണ് ഏറ്റവും വലിയ കാര്യം എന്നും പ്രിയ വാര്യർ പറയുന്നു.

തനിക്ക് തന്റെ ആദ്യ റിലേഷൻ നല്ല രീതിയിൽ കൊണ്ട് പോകാൻ കഴിഞ്ഞിരുന്നു. ബ്രെക്കപ്പിന് ശേഷവും ഞങ്ങൾ സുഹൃത്തുക്കളായി തന്നെ തുടർന്ന്. അതിൽ ഏറ്റവും എന്നെ വിഷമിപ്പിച്ച കാര്യം എന്റെ വീട്ടുകാരെ ആ റിലേഷനിൽ ഉൾപ്പെടുത്തി എന്നതാണ്. അവർക്ക് അവനെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു. എന്നേക്കാൾ കൂടുതൽ അവർ അവനെ ആയിരുന്നു വിളിച്ചിരുന്നത്. എന്നാൽ ബ്രെക്കപ്പ്  ആയപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. എന്റെ വേദന എന്റെ അമ്മയ്ക്ക് പെട്ടന്ന് മനസ്സിലാകുമായിരുന്നു. ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മയും എന്റെ കൂടെ കരഞ്ഞു എന്നുമാണ് പ്രിയ വാര്യർ പറയുന്നത്.

Trending

To Top