ചണച്ചാക്ക് കൊണ്ട് സ്‌കര്‍ട്ടും ടോപ്പും! പുതിയ പരീക്ഷണവുമായി ഉര്‍ഫി

വസ്ത്രധാരണത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരുണ്ട്. അത്തരത്തില്‍ പരീക്ഷണം നടത്തുന്ന മോഡലും നടിയുമാണ് ഉര്‍ഫി ജാവേദ്. തനിക്ക് ഇഷ്ടമുള്ള രീതിയിലും വ്യത്യസ്തമായ ശൈലികളിലും വസ്ത്രം ധരിച്ചെത്തുന്ന ഉര്‍ഫിയെ ക്രൂരമായി ട്രോളുന്നവരുമുണ്ട്. അതേസമയം, വിമര്‍ശനങ്ങളില്‍ തളരാതെ വീണ്ടും പുതിയ…

വസ്ത്രധാരണത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരുണ്ട്. അത്തരത്തില്‍ പരീക്ഷണം നടത്തുന്ന മോഡലും നടിയുമാണ് ഉര്‍ഫി ജാവേദ്. തനിക്ക് ഇഷ്ടമുള്ള രീതിയിലും വ്യത്യസ്തമായ ശൈലികളിലും വസ്ത്രം ധരിച്ചെത്തുന്ന ഉര്‍ഫിയെ ക്രൂരമായി ട്രോളുന്നവരുമുണ്ട്.

അതേസമയം, വിമര്‍ശനങ്ങളില്‍ തളരാതെ വീണ്ടും പുതിയ പരീക്ഷണങ്ങള്‍ നടത്തിയാണ് താരം ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കാറുള്ളത്.

ഇത്തവണ ചാക്കിലാണ് ഉര്‍ഫിയുടെ പരീക്ഷണം. ചണച്ചാക്ക് വെട്ടിയെടുത്ത് അതുകൊണ്ട് സ്‌കര്‍ട്ടും ടോപ്പും തയ്ച്ചെടുത്ത് അതു ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിനൊപ്പം കമ്മല്‍ മാത്രമാണ് ആഭരണമായി ധരിച്ചത്.

പതിവുപോലെ വിമര്‍ശകരും എത്തി, എന്നാല്‍ ഉപയോഗശൂന്യമായ വസ്തുക്കളെ ഉപയോഗിച്ചതിന് ഉര്‍ഫിയെ പിന്തുണയ്ക്കുന്നവരുമുണ്ട്. അതേസമയം വിമര്‍ശിക്കുന്നവര്‍ പറയുന്നത് ഫിക്ഷണല്‍ കാരക്റ്ററായ ടാര്‍സനെ പോലെ ആയിപ്പോയെന്നാണ്.


എന്നാല്‍, കഴിഞ്ഞ ദിവസം ചുരിദാറും ദുപ്പട്ടയും ധരിച്ച് ഉര്‍ഫി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചുരിദാറിനൊപ്പമുള്ള ദുപ്പട്ടയാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്.
ഉര്‍ഫിക്ക് എന്തു പറ്റിയെന്നും ആദ്യമായാണ് താരം ദുപ്പട്ട ധരിക്കുന്നതെന്നും കൂടുതല്‍ സുന്ദരിയായെന്നുമായിരുന്നു കമന്റുകള്‍.