വിവാഹ വേദിയില്‍ വെച്ച് വധുവിന് കഴുതയെ സമ്മാനിച്ച് വരന്‍

വിവാഹത്തിന് പലതരം സര്‍പ്രൈസുകളാണ് വധൂവരന്മാര്‍ പരസ്പരം ഒരുക്കുന്നത്. അത്തരം വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വരന്‍ തന്റെ പ്രിയതമയ്ക്ക് സര്‍പ്രൈസായി നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.   View…

വിവാഹത്തിന് പലതരം സര്‍പ്രൈസുകളാണ് വധൂവരന്മാര്‍ പരസ്പരം ഒരുക്കുന്നത്. അത്തരം വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വരന്‍ തന്റെ പ്രിയതമയ്ക്ക് സര്‍പ്രൈസായി നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 

View this post on Instagram

 

A post shared by Azlan Shah (@azlanshahofficial)

അസ്ലാന്‍ എന്നു പേരുള്ള വരന്‍ തന്റെ വധു വാരിഷയ്ക്ക് ഒരു കഴുതയെയാണ് സമ്മാനമായി നല്‍കിയത്. ആശ്ചര്യപ്പെടരുത്. അതൊരു തമാശയായിരുന്നില്ല, കാരണം അതിന്റെ പിന്നിലെ കാരണം നിങ്ങളെ കൂടുതല്‍ ആശ്ചര്യത്തിലാക്കും. കഠിനാധ്വാനികളായ കഴുതകളെ വാരിഷയ്ക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് അവള്‍ക്ക് ഒരെണ്ണം സമ്മാനിക്കാന്‍ അസ്ലാന്‍ തീരുമാനിച്ചത്. വിവാഹപന്തലില്‍ വച്ച് കഴുതക്കുട്ടിയെ അസ്ലന്‍ വധുവിന് കൈമാറുന്നതും ഇരുവരും അതിനെ ഓമനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഈ വീഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് അസ്ലനെതിരേ നടക്കുന്നത്. വിവാഹത്തിന് കഴുത കൊടുത്തത് ശരിയായില്ലെന്നും വൈറലാകുവാന്‍ മനപ്പൂര്‍വ്വം ചെയ്താണിതെന്നും വിമര്‍ശനമുയരുന്നുണ്ട്.

മറ്റ് ജന്തുക്കളെ പോലെ തന്നെയാണ് കഴുതയും, അതിനെ വേര്‍തിരിച്ച് കാണുന്നത് ശരിയല്ലെന്നും ഒരു വിഭാഗം ആളുകള്‍ അസ്ലനെ പിന്തുണച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. വളരെ ഹൃദ്യമായ വിഡിയോ ആണെന്നും ഇരുവര്‍ക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായും ഇക്കൂട്ടര്‍ കമന്റ് ചെയ്തു. അതേസമയം കഴുതക്കുട്ടിക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ വധൂ വരന്മാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.