Film News

തിരിച്ച് വരവിൽ ജയറാമിനൊപ്പം ആയിരിക്കില്ല പാർവതി അഭിനയിക്കുന്നത്

പ്രേക്ഷർക്ക് പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പാർവതിയും ജയറാമും, വിവാഹശേഷം പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്, ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്. സിനിമയിൽ ഒന്നിച്ച് അഭിനയിച്ച ഇരുവരുടെയും വിവാഹം പ്രണയ വിവാഹം ആയിരുന്നു.

വിവാഹത്തോടെ പാർവതി സിനിമ ഉപേക്ഷിക്കുക ആയിരുന്നു. വർഷങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ഇന്നും പാർവതിക്ക് ആരാധകർ ഏറെയാണുള്ളത്. അടുത്തിടെ പാർവതി ഒരു ഫാഷൻ ഷോയ്ക്ക് പങ്കെടുത്തിരുന്നു. അത് വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. വ്യത്യസ്തമായ മേക്കോവറുമായി എത്തിയ പാർവതിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇന്നും ജയറാം പങ്കെടുക്കുന്ന മിക്ക പരിപാടികളിലും പ്രേക്ഷകർ പാർവതിയെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

എന്നാൽ അത്തരത്തിൽ ഒരു പരുപാടിയിൽ അവതാരിക പാർവതിയെ കുറിച്ച് ചോദിച്ച ചോദ്യവും അതിനു പാർവതി നൽകിയ ഉത്തരവും ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അവതാരിക ജയറാമിനോട് ചോദിച്ചത് പാർവതി സിനിമയിലേക്ക് ഒരു തിരിച്ച് വരവ് നടത്തിയാൽ ഏത് നടനൊപ്പമായിരിക്കും അഭിനയിക്കാൻ താൽപ്പര്യം കാണിക്കുക എന്നാണ്. അതിനു ജയറാം പറഞ്ഞ മറുപടി അത് ജയറാമിനൊപ്പമോ സുരേഷ് ഗോപിക്കൊപ്പമോ മോഹൻലാലിനൊപ്പമോ ഒന്നും ആയിരിക്കില്ല, പകരം മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്യാൻ ആയിരിക്കും അവളുടെ ആഗ്രഹം എന്നാണ്. അത് പോലെ തന്നെ എന്റെ നായികമാരിൽ ഉർവശിയെ ആണ് അവൾക്ക് ഏറെ ഇഷ്ടമെന്ന് ജയറാം പറയുന്നുണ്ട്.

Trending

To Top