Film News

ലിജോയുടെ മിക്ക സിനിമകളിലും ഇത്തരം മോഷണം ഉണ്ട്!! ഹലിതയ്ക്ക് പിന്നാലെ പ്രതാപ് ജോസഫും

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിനെതിരെ മോഷണ ആരോപണം ഉന്നയിച്ചിരിക്കുകയാണ് തമിഴ് സംവിധായിക ഹലിത ഷമീം. ഇപ്പോഴിതാ സംവിധായികയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രതാപ് ജോസഫ്.

ഇത് യാദൃശ്ചികമല്ല, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണാരോപണങ്ങളുണ്ടെന്നാണ് പ്രതാപിന്റെ പക്ഷം. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹലിത ഷമീം സംവിധാനം ചെയ്ത 2021 ല്‍ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആള്‍മാറാട്ടം എന്ന വിഷയമാണെങ്കില്‍ നന്‍പകല്‍ നേരത്ത് മയക്കം ആളുമാറല്‍ ആണ്. ഒരേ ലൊക്കേഷന്‍, ഒരേ കാമറമാന്‍, സമാനമായ ചില സന്ദര്‍ഭങ്ങള്‍. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്തെറ്റിക്സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീര്‍ച്ചയായും രണ്ട് സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്മെന്റിലും വ്യത്യാസമുണ്ട്.

ഏലെ എന്ന സിനിമയുടെ ഫ്‌ലേവറുകളാണ് നന്‍പകലില്‍ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററില്‍ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്. ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്’, എന്നാണ് പ്രതാപിന്റെ കുറിപ്പ്.

Trending

To Top