Connect with us

Hi, what are you looking for?

Film News

‘മമ്മൂട്ടിയെ പോലൊരു മഹാനടനെ കിട്ടിയതുകൊണ്ട് മാത്രം കൂടുതല്‍ ഡെവലപ്പ് ചെയ്യാന്‍ പറ്റാതെ പോയ ഒരു സ്‌ക്രിപ്റ്റ്’

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോഴും പിന്നീട് തിയറ്റര്‍ റിലീസിന്റെ സമയത്തും ചിത്രം കൈയടി നേടി. നെറ്റ്ഫ്ലിക്സിലൂടെയുള്ള ഒടിടി റിലീസിലും ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മമ്മൂട്ടിയെ പോലൊരു മഹാനടനെ കിട്ടിയതുകൊണ്ട് മാത്രം കൂടുതല്‍ ഡെവലപ്പ് ചെയ്യാന്‍ പറ്റാതെ പോയ ഒരു സ്‌ക്രിപ്‌റ്റെന്നാണ് മനു കുരിശിങ്കല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മമ്മൂട്ടിയെ പോലൊരു മഹാനടനെ കിട്ടിയതുകൊണ്ട് മാത്രം കൂടുതല്‍ ഡെവലപ്പ് ചെയ്യാന്‍ പറ്റാതെ പോയ ഒരു സ്‌ക്രിപ്റ്റ് ആയാണ് നന്പകല്‍ നേരത്തു മയക്കം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്.
ചെയ്തതത്രയും മനോഹരമാണെന്ന് പ്രേത്യകിച്ചു പറയേണ്ടല്ലോ. മമ്മൂക്ക തേച്ചു മിനുക്കി തിളങ്ങിക്കൊണ്ടിരിക്കുന്നു.
ഇനി എന്റെ ചിന്തയിലേക്ക് വരാം മമ്മൂക്ക അല്ലാതെ മറ്റാരെങ്കിലും ആയിരുന്നെങ്കിലോ.
ആ കഥ മറ്റൊരു രീതിയില്‍ പറയാമായിരുന്നില്ലേ?
സിനിമയില്‍ പ്രേക്ഷകര്‍ കാണുന്ന ജെയിംസും സുന്ദരവും രണ്ടും ഒരാള്‍ ആണ്, മമ്മൂട്ടി ആയതുകൊണ്ട് അങ്ങനെയേ ചെയ്യാന്‍ സംവിധായകന് നിര്‍വാഹമുള്ളൂ.
പക്ഷെ ആ രണ്ടു കഥാപാത്രങ്ങളെയും രണ്ടായി കാണിച്ചിരുന്നെങ്കിലോ…
കഥാപാത്രത്തിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ കഥ പറഞ്ഞിരുന്നെങ്കില്‍ ആ വീട്ടിലേക്ക് വന്നു കയറുന്ന സുന്ദരത്തെ പ്രേക്ഷകര്‍ കാണുന്നത് സുന്ദരമായി തന്നയായിരുന്നെങ്കില്‍ ആ രണ്ടു വീട്ടുകാരും അനുഭവിക്കുന്ന dilemma അതേപോലെ തന്നെ പ്രേക്ഷകനും അനുഭവപ്പെട്ടേനെ.
സുന്ദരം സ്വന്തം മുഖം ആ കണ്ണാടിയില്‍ കാണുന്ന വരെ…(സുന്ദരത്തിനു ആ difference മനസിലാക്കണമെന്നില്ല)
കണ്ണാടിയില്‍ കൂടെ പ്രേക്ഷകര്‍ കാണുന്നത് സുന്ദരത്തിനു പകരം ജെയിംസിനെ ആയിരുന്നെ.
(ഇതൊരു സസ്പന്‍സ് ത്രില്ലെര്‍ ആയി കാണിക്കണമെന്നല്ല ഞാന്‍ ഉദേശിച്ചത് പക്ഷെ പ്രേക്ഷകരെ ആ വീട്ടുകാര്‍ അനുഭവിക്കുന്ന അതെ ഇമോഷണല്‍ സ്റ്റേറ്റിലേക്കു കൊണ്ടുപോകാന്‍ കഴിഞ്ഞേനെ)
ഞാന്‍ ഉദേശിച്ചത് എത്രത്തോളം പകര്‍ന്നെഴുതാന്‍ കഴിഞ്ഞെന്നു അറിയില്ല..
എല്ലാവര്ക്കും മനസിലാകുമെന്നു കരുതുന്നു.
മറ്റഭിപ്രായങ്ങള്‍ കമെന്റില്‍ പ്രതീക്ഷിക്കുന്നു..
വാല്‍ കഷ്ണം: ജീത്തു ജോസഫ് സര്‍ ആരുന്നു ഡയറക്ടര്‍ എങ്കില്‍ മമ്മൂക്ക സുന്ദരമായി വന്ന് സ്വന്തം കൊലപാതകിയെ കണ്ടുപിടിച്ചിട്ട് തിരിച്ചു പോയേനെ, മിക്കവാറും അത് പെരിയപ്പ തന്നെ ആകും.

ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.

You May Also Like