‘വിധി തീർപ്പിലും പക തീർപ്പിലും കുടിയേറിയ ഇരട്ടത്തലയുള്ള ഒറ്റവാക്ക്’: തീർപ്പ് ടീസർ

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘തീര്‍പ്പി’ന്റെ ടീസര്‍ പുറത്തുവിട്ടു. ‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീര്‍പ്പ്’എന്ന് പൃഥ്വി ടീസറില്‍ പറയുന്നുണ്ട്. ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്,…

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘തീര്‍പ്പി’ന്റെ ടീസര്‍ പുറത്തുവിട്ടു. ‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീര്‍പ്പ്’എന്ന് പൃഥ്വി ടീസറില്‍ പറയുന്നുണ്ട്.

ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്ന മറ്റ് താരങ്ങള്‍. കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിനു മുരളി ഗോപി തിരക്കഥ എഴുതുന്നു.

ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തീര്‍പ്പിനുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മാണം. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറില്‍ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പൂര്‍ത്തിയാക്കി 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.